Deshabhimani

കീസ് ടു സേഫ്റ്റി ഓഫറുമായി ടാറ്റാ മോട്ടോഴ്‌സ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 05, 2020, 12:04 AM | 0 min read


കൊച്ചി
ടാറ്റാ മോട്ടോഴ്‌സ് വാഹനവിപണിയിലെ കോവിഡ്–-19 പ്രതിസന്ധി മറികടക്കാൻ പുതിയ പാക്കേജ് പ്രഖ്യാപിച്ചു. കീസ് ടു സേഫ്റ്റി എന്ന പേരിലുള്ള ഈ പാക്കേജ് ടാറ്റാ മോട്ടോഴ്സിന്റെ കേരളത്തിലെ പ്രധാന ഡീലർമാരായ മലയാളം വെഹിക്കിൾസ്, ശ്രീ ഗോകുലം മോട്ടോഴ്‌സ് എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. 

പാക്കേജ് പ്രകാരം ടാറ്റയുടെ ഹാച്ച് ബാക്ക്, സെഡാൻ, എസ്‌യുവി ശ്രേണികളിലെ ടിയാഗോ, ടിഗോർ, നെക്‌സൺ, ഹാരിയർ തുടങ്ങിയ വാഹനങ്ങൾ കുറഞ്ഞ ഇഎംഐയിലും ദീർഘകാലവായ്പ കാലാവധിയിലും ലഭ്യമാകും. ഡോക്ടർമാർ, ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾ, അവശ്യസേവന ദാതാക്കൾ, പൊലീസ് എന്നിവർക്ക് ആൾട്രോസ് ഒഴികെ ടാറ്റാ മോട്ടോഴ്‌സിന്റെ എല്ലാ കാറുകളിലും എസ്‌യുവികളിലും  45,000 രൂപവരെ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home