19 May Sunday

മിനി ജോൺ കൂപ്പർ വർക‌്സ് ഹാച്ച് ഇന്ത്യയിലെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019


ന്യൂഡൽഹി
പ്രമുഖ വാഹനനിർമാതാക്കളായ ബിഎംഡബ്ല്യു ​ഗ്രൂപ്പ്  ഏറ്റവും പുതിയ മോഡലായ മിനി ജോൺ കൂപ്പർ വർക‌്സ് ഹാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. ജോൺ കൂപ്പർ എന്ന വിഖ്യാത കാർ നിർമാതാവിന്റെ പേരാണ് പുതിയ കാറിന് കമ്പനി നൽകിയിരിക്കുന്നത്. ജൂൺമുതൽ എല്ലാ മിനി ഡീലർഷിപ്പുകളിലും ബുക്കിങ് ആരംഭിക്കും. 43.5 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

സ്പോർട്ടി ലുക്കും റേസിങ‌് ഡിഎൻഎയുമുള്ള ഈ മോഡൽ പരമാവധി ഡ്രൈവിങ‌് രസം നൽകുന്നതരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. സ്റ്റാൻഡേഡ് എംഐഡി മോഡിനുപുറമെ ഡ്രൈവിങ‌് ആവശ്യകതയ്ക്ക് അനുസരിച്ച് തെരഞ്ഞെടുക്കുന്നതിനായി സ്പോർട്ട്, ഗ്രീൻ മോഡുകളുമുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top