22 May Wednesday

മഹീന്ദ്ര ഥാര്‍ ഫെസ്റ്റ് 10ന് കൊച്ചിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Mar 9, 2019

കൊച്ചി> പ്രമുഖ എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പത്തിന് കൊച്ചിയിൽ ഥാർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. രാജ്യമെമ്പാടുമുള്ള മഹീന്ദ്ര ഥാർ വാഹന ഉടമകളുടെയും ആരാധകരുടെയും സംഗമവേദിയാകുന്ന ഥാർ ഫെസ്റ്റ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനുസമീപത്തെ സിയാൽ കൺവൻഷൻ സെന്ററിലാണ് നടക്കുക.

രാജ്യത്തെ മികച്ച ഓഫ് റോഡ് മത്സരങ്ങളിലൊന്നായ ക്ലബ് ചലഞ്ചും ഥാർ ഫെസ്റ്റിനൊപ്പം നടക്കുമെന്ന് മഹീന്ദ്രയുടെ കേരള സെയിൽസ് ഡിജിഎം സുരേഷ‌്കുമാർ പറഞ്ഞു. ഓഫ് റോഡ് മത്സരങ്ങളും ഥാറുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

കസ്റ്റമൈസ് ചെയ്ത വാഹനങ്ങളുടെ പ്രദർശനവും ഇതോടൊപ്പം സം​ഘടിപ്പിച്ചിട്ടുണ്ട്.  ക്ലബ് ചലഞ്ച് മത്സരത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നായി 11 ഒാഫ് റോഡ് ക്ലബുകൾ പങ്കെടുക്കും. മത്സരവിജയിക്ക‌് ബെസ്റ്റ് ഓഫ് റോഡിങ് ക്ലബ് പുരസ്കാരം ലഭിക്കും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top