രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാ ക്കളായ മാരുതിയുടെ ഏറ്റവും പുതിയ മോഡലായ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ വിപണിയിലെത്തുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് മാരുതി വിപണിയില്‍നിന്നു പിന്‍വലിച്ച സെഡാനായ ബലേനോയുടെ പുത്തന്‍ ഹാച്ച്ബാക്ക് പതിപ്പാണ് പുറത്തിറക്കുന്നത്. ഈ മാസം 26ന് വാഹനം ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് സൂചന. കമ്പനിയുടെ പുത്തന്‍ വിപണനശൃംഖലയായ നെക്സവഴിയാണ് വാഹനത്തിന്റെ വില്‍പ്പന.
വിപണിയിലെ വമ്പന്മാരോടു മത്സരിക്കാനായി ഡീസല്‍, പെട്രോള്‍ മോഡലുകളില്‍ പുതിയ ബലേനോ ലഭിക്കും. ഡീസല്വിഭാഗത്തില് 1.3 ലിറ്റര്‍ ഡിഡിഐഎസ് എന്‍ജിനും പെട്രോളില്‍ 1.2 ലിറ്റര്‍ എന്‍ജിനുമാണ് ബലേനോയ്ക്കു കരുത്തുപകരുക. സുരക്ഷയ്ക്ക് മുന്‍ഗണന നല്കി, എല്ലാ വകഭേദത്തിലും മുന്നില്‍ ഇരട്ട എയര്‍ബാഗുകളും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും മാരുതി സുസുക്കി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല് വകഭേദങ്ങളിലായി ഏഴു നിറങ്ങളില്‍ വാഹനം ലഭിക്കും. ബലേനോയുടെ 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന് 84.3 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമുണ്ട്. 1.3 ലിറ്റര്‍ ഡീസല്‍ എന്ജിന് 75 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കുമാണ് പ്രദാനംചെയ്യുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് രണ്ടു വേരിയന്റിലും. കൂടാതെ പെട്രോള്മോഡലില് ഓട്ടോമാറ്റിക്ക് വകഭേദവും ലഭിക്കും.
കാഴ്ചയിലെ കരുത്താണ് പ്രധാന ആകര്‍ഷണം. പകലും പ്രകാശിക്കുന്ന ഹെഡ്ലാമ്പുകള്‍, ആകര്‍ഷകമായ ബമ്പര്‍, ഗ്രില്ലിനടിയിലൂടെ നേരിയ വണ്ണത്തില്‍ നല്‍കിയിരിക്കുന്ന ക്രോമിയം പട്ട എന്നിവ വാഹനത്തിന്റെ രൂപത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഉയരം ക്രമീകരിക്കാവുന്ന പവര്‍ സ്റ്റിയറിങ്, പിന്നില്‍ പാഴ്സല്‍ ട്രേ, ഹീറ്റര്സഹിതമുള്ള എയര്‍കണ്ടീഷണര്‍ എന്നിവയാണ് അടിസ്ഥാന വേരിയന്റിലെ സൗകര്യങ്ങള്‍.റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്റ്റിയറിങ്ങില്‍ ഘടിപ്പിച്ച ഓഡിയോ കണ്ട്രോള്, 60:30 അനുപാതത്തില്‍ വിഭജിക്കാവുന്ന പിന്‍സീറ്റ്, ടെലിസ്കോപ്പിക് സ്റ്റിയറിങ് വീല്‍, ഫോളോ മീ ഫങ്ഷന്സഹിതം ഓട്ടമാറ്റിക് ഹെഡ്ലാമ്പ്, അലോയ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങിയ സജ്ജീകരണങ്ങള്‍ ഉയര്‍ന്ന വേരിയന്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആപ്പിള്‍ കാര്‍ പ്ലേ ഇന്‍ഫോടെയ്മെന്റ് സിസ്റ്റമാണ് വാഹനത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. ആപ്പിളിന്റെ ഇന്‍ഫോടെയ്മെന്റ് സിസ്റ്റം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യ വാഹനമാണ്ഭബലേനോ. വാഹനത്തിന്റെ ഇന്ധനക്ഷമതയും വിലയും സംബന്ധിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 4.80 മുതല്‍ ആറുലക്ഷം രൂപവരെയായേക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.