27 March Wednesday

വാഹന വിപണിയില്‍ ഉത്സവമേളം

സി ജെ ഹരികുമാര്‍Updated: Sunday Aug 23, 2015

മലയാളിയുടെ ഗൃഹാതുരതയാര്‍ന്ന ആഘോഷമായ ഓണത്തെ വാണിജ്യപരമായി മുതലെടുക്കുകയാണ് വാഹന വിപണിയും. കാര്‍ നിര്‍മാതാക്കള്‍ പുതിയ മോഡലുകളും പുത്തന്‍ സാങ്കേതിക വിദ്യകളും ആകര്‍ഷകമാര്‍ന്ന ഇന്ധനക്ഷമതയും ഉത്സവ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് മത്സരിക്കുകയാണ്.സത്യത്തില്‍ ഇവ ഉപയോക്താവിന് നല്‍കുന്ന ആശയക്കുഴപ്പം തെല്ലൊന്നുമല്ല. ഈ വര്‍ഷം വിപണിയില്‍ മാറ്റുരക്കപ്പെടുമെന്ന് കരുതുന്ന അല്ലെങ്കില്‍ വിപണിയില്‍ ഇറങ്ങാന്‍ തയാറെടുക്കുന്ന ചില മോഡലുകള്‍ ചുവടെ ചേര്‍ക്കുന്നു.

ഹ്യുണ്ടായ് ക്രറ്റ

ക്രിയേറ്റീവ് എന്ന ഇംഗ്ലീഷ് വാക്കിന്റെ ചുരുക്കരൂപമാണ് ക്രെറ്റ. വാക്കിന്റെ അര്‍ഥം അന്വര്‍ഥമാക്കുംവിധമാണ് ഹ്യുണ്ടായ് തങ്ങളുടെ പുതിയ അഞ്ച് സീറ്റ് എസ്യുവി മോഡലിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ വിഖ്യാതമായ ഫ്ലൂയിഡിക് ശില്‍പ്പത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഭഫ്ലൂയിഡിക് സ്കള്‍പ്ചര്‍ 2.0&ൃെൂൗീ; ആണ് ക്രെറ്റ എസ്യുവിയുടെ ശരീരഭംഗി.

പെട്രോള്‍ എന്‍ജിനിലും ഡീസല്‍ എന്‍ജിനിലും ക്രറ്റ ലഭിക്കും. 10 വേരിയന്റുകളില്‍ ക്രറ്റ ഇന്ത്യയില്‍ ലഭ്യമാകും. 8.59 ലക്ഷം രൂപ എന്ന ആകര്‍ഷകമായ വിലയാണ് കമ്പനി ബേയ്സ് മോഡലിന് നല്‍കിയിരിക്കുന്നത്. ഡീസല്‍ മോഡല്‍ വില 9.46 ലക്ഷത്തിലാണ് ആരംഭിക്കുക. എല്ലാ മോഡലിനും എബിഎസ്, ഇബിഡി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റുകളില്‍ ഫ്രണ്ട് എയര്‍ബാഗും സൈഡ് എയര്‍ബാഗും കമ്പനി കൂട്ടിചേര്‍ത്തിട്ടുണ്ട്.

ഹോണ്ട ജാസ്

കരുത്തിനൊപ്പം ലുക്കിനും ഇന്ധനക്ഷമതയും ആഗ്രഹിക്കുന്ന ഇന്ത്യന്‍ യുവത്വത്തെ ലക്ഷ്യംവച്ചാണ് ഹോണ്ട ജാസ് വിപണയിലെത്തിച്ചത്. 2009ല്‍ വിപണിയിലവതരിപ്പിച്ചപ്പോള്‍ ഡീസല്‍ വേരിയന്റ് ഇല്ലാത്തതിനാല്‍ പിന്‍വലിച്ച മോഡലാണ് ജാസ്. വിപണിയിലെത്തി കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് മികച്ച ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. 1.5 ലിറ്റര്‍ ഐഡിടെക് ഡീസല്‍ വേരിയന്

റിലും 1.2 ലിറ്റര്‍ ഐവിടെക് പെട്രോള്‍ വേരിയന്റിലും ജാസ് ലഭ്യമാകും.

ഡീസലില്‍ ലിറ്ററിന് 27.3 കിലോമീറ്ററും പെട്രോളില്‍ ശരാശരി 18.2 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. ഡീസല്‍ വേരിയന്റില്‍ സിക്സ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഗിയര്‍ബോക്സ്. പെട്രോള്‍ വേരിയന്റില്‍ ഫൈവ് സ്പീഡ് മാനുവല്‍ ഫൈവ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റവുമാണുള്ളത്. കരുത്തന്‍ ലുക്ക് തന്നെയാണ് ജാസിന്റെ പ്രധാന ആകര്‍ഷണം. പെട്രോള്‍ വേരിയന്റ് 5.3- 7.85 ലക്ഷം രൂപയിലും ഡീസല്‍ പതിപ്പിന് 6.49 ലക്ഷം രൂപയിലുമാണ് തുടക്കം.

മാരുതി എസ് ക്രോസ്

മാരുതിയുടെ ഏറ്റവും പുതിയ

മോഡലാണ് എസ് ക്രോസ്. പ്രീമിയം ക്രോസ് ഓവര്‍ മോഡലായ വാഹനം ഇതിനോടകം മികച്ച പ്രതികരണമാണ് നേടുന്നത്. 1.3 ഡീസല്‍ എന്‍ജിനിലും 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും വാഹനം ലഭ്യമാകും. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എസ് ക്രോസ് 8.34 ലക്ഷം രൂപയിലും 1.6 ഡീസല്‍ എസ് ക്രോസ് വില 11.99 ലക്ഷം രൂപയിലും ലഭിക്കും.

വിദേശ രാജ്യങ്ങളില്‍മാത്രം പുറത്തിറക്കിയ സുസുക്കി എസ് ഫോര്‍ പ്ലാറ്റ്ഫോമിലാണ് എസ് ക്രോസിന്റെ നിര്‍മാണം. സുരക്ഷയ്ക്കായി എല്ലാ വേരിയന്റിലും എയര്‍ബാഗ് മാരുതി നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റുകളില്‍ അലോയ് വീലും സണ്‍റൂഫ് അടക്കമുള്ള മറ്റ് ആധുനിക സംവിധാനങ്ങളും ലഭിക്കും. ലിറ്ററിന് 22 കിലോമീറ്ററാണ് വാഹനത്തിന് കമ്പനി അവകാശപെടുന്ന മൈലേജ്.

ഫിഗോ ആസ്പയര്‍

പുറത്തിറങ്ങിയവയില്‍ വിലയിലും കാര്യക്ഷമതയിലും സമാനതകളില്ലാത്ത കോംപാക്ട് സെഡാന്‍ ആണ് ഫോര്‍ഡിന്റെ ഫിഗോ ആസ്പയര്‍. നൂതന സാങ്കേതിക വിദ്യയും ലക്ഷ്വറി വാഹനങ്ങളോട് കിടപിടിക്കുന്ന സുരക്ഷാസജ്ജീകരണങ്ങളുമാണ് ആസ്പയറിനെ വ്യത്യസ്തമാക്കുന്നത്. ഏറ്റവും കരുത്തുറ്റ സ്റ്റീലില്‍ നിര്‍മിച്ച കവചമാണ് പ്രധാനം. മുന്‍ ഭാഗത്തെ ഇരട്ട എയര്‍ബാഗ് സുരക്ഷ വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന വേരിയന്റില്‍ ആറ് എയര്‍ബാഗാണ് ഫിഗോ ആസ്പയറില്‍ ഉള്ളത്. 4,89,990 രൂപ മുതലാണ് വാഹനത്തിന്റെ വില.

ഗുരുതരമായ അപകടം സംഭവിച്ചാല്‍ എസ്വൈഎന്‍സി, ബ്ലൂടൂത്ത് സംവിധാനങ്ങള്‍ വഴി എമര്‍ജന്‍സി അസിസ്റ്റന്‍സ് ബന്ധപ്പെട്ടവരെ വിവരം അറിയിക്കുന്നു. സ്മാര്‍ട്ട് സാങ്കേതികവിദ്യയുടെ ആധിക്യം യാത്രികര്‍ക്ക് പ്രത്യേക അനുഭൂതി പകരും. 1.2 ലിറ്റര്‍ ടിഐ-വിസിടി പെട്രോള്‍ എന്‍ജിന്‍, ലിറ്ററിന് 18.2 കി.മിറ്ററും ടിഡിസിഐ ഡീസല്‍ എന്‍ജിന്‍ 25.8 കി.മീറ്ററും വാഗ്ദാനം ചെയ്യുന്നു.

റെനോ ക്വിഡ്

ചെറുകാര്‍ വിപണിയെ ലക്ഷ്യമാക്കി റെനോ പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലാണ് റെനോ ക്വിഡ്. സിഎംഎഫ്-എ പ്ലാറ്റ്ഫോം ഉപയോഗിച്ച് റിനോ-നിസാന്‍ സഹകരണത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആദ്യ കാറാണ് ക്വിഡ്്. രൂപത്തില്‍ ഒരു എസ്യുവിയെ ഓര്‍മിപ്പിക്കുന്ന ക്വിഡ് പ്രധാനമായും ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കിയാണ് നിര്‍മിക്കുന്നത്.

കമ്പനി പുതുതായി നിര്‍മിച്ച 800 സിസി മൂന്ന് സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാകും വാഹനത്തിനുണ്ടാകുക. ഇന്ത്യയിലെ റോഡുകള്‍ക്ക് അനുയോജ്യമാകുംവിധം നീളംകുറഞ്ഞ മുന്‍-പിന്‍ ഓവര്‍ഹാങ്ങുകളും 180 മിമി എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ക്വിഡിന്റെ മേന്മയാണ്. 3 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയിലായിരിക്കും ഇന്ത്യയിലെ വില. നിലവില്‍ ഈ വിലയിലുള്ള മാരുതിയുടെയും ഹ്യൂണ്ടായിയുടെയും കാറുകള്‍ക്ക് വലിയ വെല്ലുവിളിയാകും ക്വിഡെന്നാണ് സൂചന.

പ്രധാന വാർത്തകൾ
 Top