ഹൈദരാബാദ്> ഇലക്ട്രിക് വാഹന വ്യവസായത്തിൽ ശ്രദ്ധേയമായ പങ്കാളിത്തം സ്ഥാപിച്ചുകൊണ്ട് കീറ്റോ മോട്ടോഴ്‌സും സെയ്‌റ ഇലക്ട്രിക്കും സെയ്‌റ കീറ്റോ ഇവി പ്രൈവറ്റ് ലിമിറ്റഡിന് തുടക്കമിട്ടു. ഇന്ത്യയുടെ ഇലക്ട്രിക് ത്രീ-വീലർ (E3W) മേഖലയിലായിരിക്കും സംരംഭം.
"സെയ്‌റ കീറ്റോ" എന്ന് ബ്രാൻഡിൽ അവതരിപ്പിക്കപ്പെടുന്ന ഈ E3W-കൾ, ഫാസ്റ്റ് ചാർജ് ടെക്‌നോളജി, വെഹിക്കിൾ കൺട്രോൾ യൂണിറ്റ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള മുൻനിര രൂപകൽപ്പനയിലും അത്യാധുനിക സവിശേഷതകളിലും എത്തുന്നു, ഇത് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ ഉയർന്ന തലത്തിലുള്ള സുരക്ഷയും സൗകര്യവും പ്രദാനം ചെയ്യുന്നതാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
ഇലക്ട്രിക് ത്രീ-വീലറിന്റെ (ഇ റിക്ഷ) എൽ 3 ശ്രേണിയിലെ ഏറ്റവും പ്രമുഖ കമ്പനികളിൽ ഒന്നാണ് സെയ്‌റ ഇലക്ട്രിക്. യാത്രക്കാർക്കും കാർഗോ ഉപയോഗത്തിനുമായി ഇലക്ട്രിക് 3-വീലറുകളുടെ (ഇ ഓട്ടോ) എൽ 5 ശ്രേണി രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലുമുള്ള വൈദഗ്ധ്യത്തിന് പ്രശസ്തമാണ് കീറ്റോ മോട്ടോഴ്‌സ്.
ഇലക്ട്രിക് ത്രീ വീലറുകൾ (ഇ ഓട്ടോ) രൂപകൽപ്പന ചെയ്യുന്നതിലും ഉൽപ്പാദിപ്പിക്കുന്നതിലും കീറ്റോ മോട്ടോഴ്സിന്റെ വൈദഗ്ധ്യത്തിനൊപ്പം, എൽ3 ഇലക്ട്രിക് ത്രീ വീലറുകളുടെ (ഇ റിക്ഷ) രൂപകൽപനയിലും നിർമ്മാണത്തിലും വിൽപ്പനയിലുമുള്ള സെയ്‌റ ഇലക്ട്രിക്കിന്റെ പ്രാവീണ്യവും പ്രയോജനപ്പെടുത്തിക്കൊണ്ട്, ഈ പങ്കാളിത്തം വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് കരുതപ്പെടുന്നു.
സെയ്‌റ കീറ്റോ ഇവി പ്രൈവറ്റ് ലിമിറ്റഡിന്റെ തുടക്കത്തിലെ നൂറിലധികം ഡീലർമാരുടെ ശൃംഖല, ഒരു വർഷത്തിനുള്ളിൽ 250 ഡീലർമാരായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..