01 April Wednesday

ടര്‍ബോ ഡീസല്‍ കരുത്തില്‍ പുതിയ പോരാട്ടത്തിന് കോംപസ്

വെബ് ഡെസ്‌ക്‌Updated: Monday Feb 3, 2020

ജീപ്പ്... സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവമാണത്. പൗരുഷത്തിന്റെ പര്യായമായി ജീപ്പ് എന്ന പേര് ഇന്ത്യൻ നിരത്തുകളിൽ ഇടം പിടിച്ചിട്ട് കാലമേറെയായി. ജീപ്പിന്റെ ചെറിയ എസ്‌യുവിയായ കോംപസ് വിപണിയിലെത്തിയത് 2017ലാണ്. കുറഞ്ഞ കാലംകൊണ്ടുതന്നെ കോംപസ് തരം​ഗമായി മാറി. മലമ്പാതകളിലും ന​ഗരവീഥികളിലും കടലോരങ്ങളിലും ത്രസിപ്പിക്കുന്ന യാത്രാനുഭവം സമ്മാനിക്കുന്ന ജീപ്പിന്റെ പെരുമ ഉയർത്താൻ കോമ്പസിന്റെ രണ്ട് പുതിയ മോഡലുകൾ ഇറക്കിയിരിക്കുകയാണിപ്പോൾ നിർമാതാക്കളായ എഫ്സിഎ. 

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌‌മിഷനോടുകൂടിയ രണ്ട്  ബിഎസ് 6 ടർബോ ഡീസൽ വേരിയന്റുകളാണ് വന്നിരിക്കുന്നത്. ജീപ്പ് കോംപസ് ശ്രേണി ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുന്ന എഫ്സിഎ പദ്ധതിയുടെ ഭാ​ഗമായാണ് ലോംഗിറ്റ്യൂഡ്, ലിമിറ്റഡ് പ്ലസ് എന്നീ പുതിയ അവതാരങ്ങൾ. 

പുതിയ രണ്ട് വേരിയന്റുകളും ഓൾ വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ബി എസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റർ ടർബോ ഡീസൽ എൻജിനാണ് ജീപ്പ് കോംപസ് ഡീസൽ ഓട്ടോമാറ്റിക്കിന് കരുത്തേകുന്നത്. 173 എച്ച്പി കരുത്തും 350 ടോർക്കുമുള്ളതാണ് ഈ എൻജിൻ.


 

ക്രൂയിസ് കൺട്രോൾ, റിവേഴ്സ് ക്യാമറ, പുഷ്ബട്ടൺ സ്റ്റാർട്ട്, ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്‌‌മെന്റ്‌ സംവിധാനം,  ക്രൂസ് കൺട്രോൾ,  ടു-- -- ടോൺ ഇന്റീരിയറുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സ്റ്റാൻഡേർഡ് ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് ലോംഗിറ്റ്യൂഡ് ഇറങ്ങിയിരിക്കുന്നത്. 

സുരക്ഷാസഹായ ഉപകരണങ്ങളായ ആന്റി ലോക്ക് ബ്രേക്കിങ്‌ സംവിധാനം (എബിഎസ്),  ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ (ഇഎസ്‌‌സി), ട്രാക്‌ഷൻ കൺട്രോൾ (ടിസി), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (എച്ച്എസ്എ), നാലു വീലുകളിലും ഡിസ്ക്ബ്രേക്കുകൾ, ഇലക്ട്രിക് പാർക്കിങ്‌ ബ്രേക്ക് (ഇപിബി), ഫ്രീക്വൻസി ഡാംപ്ഡ് സസ്പെൻഷൻ (എഫ്ഡിഎസ്) തുടങ്ങിയ സ്റ്റാൻഡേർഡ് ഫീച്ചറുകൾ ലോംഗിറ്റ്യൂഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഉയർന്ന വകഭേദമായ ലിമിറ്റഡ് പ്ലസിൽ ഉയർന്ന നിലവാരത്തിന് അനുസൃതമായ ഘടകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. 4  ഇഞ്ച് യു കണക്ട് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ,  പനോരമിക് സൺ, മൂൺ റൂഫ്, എട്ട് തരത്തിൽ ഇലക്ട്രിക് പവറിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകൾ, റെയ്ൻ സെൻസിറ്റീവ് വൈപ്പറുകൾ, ഓട്ടോ ഡിമ്മിങ്‌ ഇൻസൈഡ് റിയർ വ്യൂ മിറർ, ആറ് എയർബാഗുകൾ എന്നിവയും 18 ഇഞ്ച് അലോയ് വീലുകൾ അടക്കമുള്ള മറ്റ് സ്റ്റാൻഡേർഡ് ഫീച്ചറുകളും ലിമിറ്റഡ് പ്ലസിനെ കൂടുതൽ വിശേഷപ്പെട്ടതാക്കുന്നു. ലോഞ്ചിറ്റ്യൂഡിന് 21.96 ലക്ഷം രൂപയും ലിമിറ്റഡ് പ്ലസിന് 24.99 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.


പ്രധാന വാർത്തകൾ
 Top