29 September Friday

അടുത്ത തലമുറയ്ക്ക്‘പുതിയ വെര്‍ണയുമായി’ഹ്യൂണ്ടായി

പി ജി എസ്Updated: Sunday Aug 13, 2017

കൊച്ചി > രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ വെര്‍ണ’വിപണിയില്‍. ഈ മാസം 22നാണ് ഹ്യൂണ്ടായിയുടെ അഞ്ചാം തലമുറയില്‍പ്പെട്ട ഈ നെക്സ്റ്റ് ജെന്‍ സെഡാന്‍ ഇന്ത്യന്‍നിരത്തില്‍ എത്തുന്നത്. അടുത്ത തലമുറയ്ക്കായുള്ള ഡിസൈന്‍, മികച്ച പ്രകടനം, സുരക്ഷാസംവിധാനങ്ങള്‍, പുത്തന്‍ ടെക്നോളജി എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ  വെര്‍ണ വരുന്നത്.

പുതിയ വെര്‍ണ നിര്‍മിച്ചിരിക്കുന്നത് ഓള്‍ ന്യൂ കെ2 പ്ളാറ്റ്ഫോമിലാണ്. പുറകിലെ ഷോക്ക് അബ്സോര്‍ബറുകള്‍ പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര പ്രദാനംചെയ്യുന്നു.  മോട്ടോര്‍ അധിഷ്ഠിത പവര്‍ സ്റ്റിയറിങ് സിസ്റ്റം  ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന സ്പീഡിലാണെങ്കില്‍പ്പോലും വളവുകളിലും വാഹനത്തെ കാര്യക്ഷമമായി നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ഏറ്റവും പുതിയ നെക്സ്റ്റ് ജെന്‍ വെര്‍ണ 1.6 ലിറ്റര്‍ ഡുവല്‍ വിടിവിടി പെട്രോള്‍ എന്‍ജിനിലും 1.6 ലിറ്റര്‍ യു2 സിആര്‍ഡിഐ വിജിടി ഡീസല്‍ എന്‍ജിനിലും ലഭിക്കും. മികച്ച ഇന്ധനക്ഷമത ഉറപ്പാക്കി ശക്തിയേറിയ 1.6 ലിറ്റര്‍ ഡുവല്‍ വിടിവിടി പെട്രോള്‍ എന്‍ജിന്‍ 123 പിഎസ് പവറും 1.6 ലിറ്റര്‍ യു2 സിആര്‍ഡിഐ വിജിടി ഡീസല്‍ എന്‍ജിന്‍ 128 പിഎസ് പവറും നല്‍കുന്നു.
നെക്സ്റ്റ് ജെന്‍ വെര്‍ണയുടെ ബുക്കിങ്ങുകള്‍ ആരംഭിച്ചിട്ടുണ്ട്. ഒമ്പതുലക്ഷത്തിനും 14 ലക്ഷത്തിനും ഇടയിലാണ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top