18 June Tuesday

ഹ്യുണ്ടായി കണക്ടഡ് എസ്‌യുവി വെന്യു നിരത്തില്‍

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019


ന്യൂഡൽഹി
ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി കണക്ടഡ് എസ്‌യുവി ഇന്ത്യൻ നിരത്തിലിറക്കി. രൂപഭം​ഗിയും പുതുമയാർന്ന ഡ്രൈവിങ‌് അനുഭവവും തടസ്സങ്ങളില്ലാത്ത കണക്ടിവിറ്റിയും ഉറപ്പുതരുന്നു.

ഗ്ലോബൽ ബ്ലൂ ലിങ്ക് ടെക‌്നോളജിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി കണക്ടഡ് എസ്‌യുവിയാണിതെന്നും ഉപ​യോക്താക്കളുടെ സംതൃപ്തി മുന്നിൽക്കണ്ട് തുടർന്നും പ്രവർത്തിക്കുമെന്നും ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ  എ എസ് കിം പറഞ്ഞു.

പ്രധാനമായും യുവാക്കളെയാണ‌് ലക്ഷ്യമിടുന്നത‌്. ബ്ലൂ ലിങ്ക് ടെക‌്നോളജിയും 33 പുതിയ കണക്ടഡ് ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാപ്പ 1.0 ടർബോ ജിഡിഐ പെട്രോൾ. 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എൻജിനുകളും 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനും 69 ശതമാനം ഹൈ ട്രെങ്ത് സ്റ്റീൽ (എഎച്ച്എസ്എസ്), ഹൈസ്ട്രെങ്ത് സ്റ്റീൽ (എച്ച്എസ്എസ്) എന്നിവ ചേരുന്ന കരുത്തുറ്റ ബോഡിയും വെന്യുവിന്റെ സവിശേഷതകളാണ്.അതോടൊപ്പം വയർലെസ് ഫോൺ ചാർജർ, എയർ പ്യൂരിഫയർ, വീൽ എയർ കർട്ടൻസ്, അർകാമിസ് സൗണ്ട്, ഇക്കോ കോട്ടിങ‌് എന്നിങ്ങനെയുള്ള പുത്തൻ ഫീച്ചറുകളും സ്മാർട്ട് കാറിൽ സജ്ജമാക്കിയിട്ടുണ്ട‌്. 3995 എംഎം നീളവും 1770 എംഎം വീതിയും 1590 എംഎം ഉയരവുമുള്ളതാണ് എസ്‌യുവി.  ഇന്റീരിയറിലും പുതുമ കൊണ്ടുവന്നിട്ടുണ്ട്. എബിഎസ് വിത്ത് ഇഎസ‌്‌സി, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗ്, ഹിൽ അസിസ്റ്റ് കൺട്രോൾ, സ്പീഡ് സെൻസിങ് ഡോർ ലോക്ക് തുടങ്ങിയ സുരക്ഷാസംവിധാനങ്ങളുമുണ്ട്. പെട്രോൾ മോഡലിന്റെ വില ആരംഭിക്കുന്നത് 6,50,000 രൂപയിലും ഡീസൽ മോഡലിന‌് 7,75,000 രൂപയിലുമാണ്.


പ്രധാന വാർത്തകൾ
 Top