16 September Monday

ഹ്യുണ്ടായ് ഇലക്ട്രിക് എസ്‌യുവി ‘കോന’ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019


കൊച്ചി
പ്രമുഖ കാർ നിർമാതാക്കളായ ഹ്യുണ്ടായ‌്‌യുടെ ഇലക്ട്രിക് എസ്‌യുവി ‘കോന’ വിപണിയിലെത്തി. ഒരുതവണ ചാർജ് ചെയ്താൽ 452 കിലോമീറ്റർ ഓടിക്കാനാകും. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ) സാക്ഷ്യപ്പെടുത്തിയ മൈലേജാണിതെന്നും ആറുമണിക്കൂർ കൊണ്ട് വാഹനം പൂർണമായും ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. വില 25.3 ലക്ഷം.

ബേസ് മോഡലിന് നൂറ് കിലോമീറ്റർ വേ​ഗം കൈവരിക്കാൻ  9.2 സെക്കൻഡ‌് മതി. ബേസ് മോഡലിലെ ഇലക്ട്രിക് മോട്ടോർ 134 ബിഎച്ച്പി കരുത്തും 395 എൻഎം ടോർക്കും നൽകുന്നതാണ്. മണിക്കൂറിൽ പരമാവധി 167 കിലോമീറ്ററാണ് വേ​ഗം. 


 

പ്രധാന ഘടകങ്ങൾ ഇറക്കുമതി ചെയ്ത‌് ചെന്നൈയിലെ ഫാക്ടറിയിൽ സംയോജിപ്പിക്കും. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസ‌്‌യുവിയായ കോനയിലൂടെ ഓരോ ഉപയോക്താവിന്റെയും ഇലക്ട്രിക് വാഹനാനുഭവം തിരുത്തിയെഴുതുക എന്നതാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ മാർക്കറ്റിങ് വിഭാ​ഗം മേധാവിയും സീനിയർ ജനറൽ മനേജരുമായ പുനീത് ആനന്ദ് പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങൾ സംബന്ധിച്ച‌് ഉപയോ​ക്താക്കളുടെ  സംശയങ്ങളും ആശങ്കകളും ചർച്ച ചെയ്യുകയും കോന ഇലക്ട്രിക്കിന്റെ സവിശേഷതകൾ വിശദീകരിക്കുകയും ചെയ്യുന്ന ‘നിങ്ങൾക്ക് അറിയാമോ’ എന്ന പ്രചാരണ പരിപാടിയും ഹ്യുണ്ടായ് ആരംഭിച്ചിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top