കൊച്ചി
യുവതലമുറയെ ലക്ഷ്യംവച്ച് ഹ്യുണ്ടായ് പുതിയ സെഡാൻ കാർ ഓറ പുറത്തിറക്കി. പ്രീമിയം ഇന്റീരിയറുകൾ, പവർ ട്രെയിൻ ഓപ്ഷനുകൾ, സ്മാർട്ട് ഓട്ടോ എഎംടി തുടങ്ങിയവയാണ് സവിശേഷത. ബിഎസ് 6, 1.0 ടിജിഡിഐ പെട്രോൾ എൻജിൻ, ബിഎസ് 6, 1.2 ഇക്കോ ടോർക്ക് ഡീസൽ എൻജിൻ തുടങ്ങിയവയും ഇതിന്റെ സവിശേഷതകളാണ്.
കാപ്പ 1.2 ലിറ്റർ ബിഎസ് 6 എൻജിനിൽ 11.6 ടോർക്കും 5 മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമാണുള്ളത്. 1.2 ലിറ്റർ ഇക്കോ ടോർക്ക് ഡീസൽ ബിഎസ് 6 എൻജിനിൽ പരമാവധി 19.4 ടോർക്കും 5 മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമുണ്ട്. 1.0 ലിറ്റർ ടർബോ ബിഎസ് 6 എൻജിനിൽ 17.5 വരെ ടോർക്കും 5 മാനുവൽ ട്രാൻസ്മിഷനുമാണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..