06 December Friday

ഹോണ്ട എസ്‌പി 125 ബിഎസ് 6 മോട്ടോർ സൈക്കിൾ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019


കൊച്ചി
ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ 125 സിസി മോട്ടോർ സൈക്കിളായ എസ്‌പി 125 ബിഎസ് 6 പുറത്തിറക്കി. ഹോണ്ടയുടെ ആദ്യത്തെ ബിഎസ് 6 മോട്ടോർ സൈക്കിൾ ആണിത്. മികച്ച റൈഡിങ്‌ അനുഭവവും 16 ശതമാനമധികം ഇന്ധനക്ഷമതയും നൽകുന്നതാണ്‌ എസ്‌പി 125 ബിഎസ് 6. ഇക്കോ സാങ്കേതിക വിദ്യ (എച്ച്‌ഇടി) എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. യാത്രയ്ക്കിടയിൽ ബാറ്ററി ചാർജ് ചെയ്യപ്പെടും.

ഇന്ധനക്ഷമത വ്യക്തമാക്കുന്ന എക്കോ ലൈറ്റ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ തുടങ്ങിയ പ്രത്യേകതകളുമുണ്ട്‌. ഡ്രം, ഡിസ്ക് എന്നീ രണ്ട് വകഭേദങ്ങളിൽ, നാല് നിറങ്ങളിൽ ലഭ്യമാകും. എക്സ് ഷോറൂം വില 72,900 രൂപയിൽ തുടങ്ങുന്നു.


പ്രധാന വാർത്തകൾ
 Top