04 July Saturday

ഹോണ്ട ഡിയോ ബിഎസ്-6 വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020


കൊച്ചി
ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ്സ്‌ കൂട്ടർ ഇന്ത്യ, ബിഎസ്-6 എൻജിനുള്ള ഡിയോ സ്‌കൂട്ടർ പുറത്തിറക്കി. ഇന്ത്യയിലെ എല്ലാ ഹോണ്ട ടൂ വീലർ ഡീലർമാരും ഇതിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്നും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് യാദ്‌വീന്ദർസിങ് ഗുലേരിയ അറിയിച്ചു.എൻജിൻ സ്വിച്ച്, വർധിപ്പിച്ച വീൽബേസ്, മൂന്നുതരത്തിൽ  ക്രമപ്പെടുത്താവുന്ന റിയർസസ്‌പെൻഷൻ എന്നിവയുണ്ട്‌. നിലവിലുള്ള  ഇന്ധനവുമായി സഞ്ചരിക്കാവുന്ന ദൂരം, ശരാശരി ഇന്ധനക്ഷമത തുടങ്ങിയ വിവരങ്ങൾ ഡിജിറ്റൽ മീറ്ററിൽ ദൃശ്യമാകും. 

പ്രത്യേക ആറുവർഷ വാറന്റി പാക്കേജും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ്, ഡീലക്‌സ്   വേരിയന്റുകളിൽ ലഭ്യമാണ്. സ്റ്റാൻഡേർഡിന് 59,990 രൂപയും, ഡീലക്‌സിന് 63,340 രൂപയുമാണ് എക്സ് ഷോറൂം വില.


പ്രധാന വാർത്തകൾ
 Top