27 November Saturday

ഹീറോ പ്ലെഷർ പ്ലസ് എക്സ്ടെക്!

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021

ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ, മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് അവരുടെ സ്കൂട്ടർനിരയിലേക്ക് കൂട്ടിച്ചേർക്കുന്ന പുതിയ കണക്‍റ്റഡ് സ്കൂട്ടറാണ് പ്ലെഷർ പ്ലസ് എക്സ്ടെക്.

പഴയ ക്ലാസിക് ലുക്കാണ് ഹെഡ് ലാമ്പിന് കൊടുത്തിരിക്കുന്നത്. മഡ് ഗാർഡ്, സൈഡ് പാനൽ, പുകക്കുഴൽ ഗാർഡ്, മിറർ ബാക് റസ്റ്റ് എന്നിവയിൽ ക്രോം സ്റ്റൈലിങ് കാണാം. ഡിജിറ്റൽ അനലോഗ് കോംബോയിലുള്ള ഇൻസ്ട്രമെന്റ്‌ സമുച്ചയത്തിൽ ലോ ഫ്യുവൽ സൂചന, ബ്ലൂ ടൂത്ത് കണക്റ്റിവിറ്റിയിലൂടെ ഇൻകമിങ് കോൾ, മിസ്ഡ്കോൾ എന്നിവയുടെ സൂചന കിട്ടുന്നു.  

ഹീറോയുടെ വിപ്ലവകരമായ ഐ 3 ടെക്നോളജിയിലൂടെയുള്ള നിഷ്ക്രിയ സ്റ്റോപ്പ് സ്റ്റാർട്ട് സിസ്റ്റം, ഈ ക്ലാസിൽ ആദ്യമായി പ്രൊജക്റ്റർ എൽ‌ഇ‌ഡി ഹെഡ് ലാമ്പ് 25 ശതമാനം കൂടുതൽ പ്രകാശം പരത്തുന്നു. ബ്ലൂടൂത്ത് കണക്ടിവിറ്റി, പുതിയ നിറമായ ജൂബിലന്റ്‌ യെല്ലോയും ചേർന്ന് കഴിവ് ഇതിനോടകം തെളിയിക്കപ്പെട്ട പ്ലെഷർ ബ്രാൻഡിന്റെ ദൃഢത ഉറപ്പുവരുത്തുന്നു.

കോൾ, എസ്‌എം‌എസ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സൈഡ് സ്റ്റാഡ് എൻജിൻ കട്ട് ഓഫ്, സൈഡ് സ്റ്റാഡ് സൂചന,  ഇന്റഗ്രറ്റെഡ് ബ്രേക്കിങ് സിസ്റ്റവും ടൂബ്‌ലെസ് ടയറും ചേർന്ന് പ്ലെഷറിന്റെ റൈഡ് സുരക്ഷ ഉറപ്പുവരുത്തുന്നു.

7000 ആർ‌പി‌എമ്മിൽ 8 ബി‌എച്ച്‌പി ഊർജവും 5500 ആർ‌പി‌എമ്മിൽ 8.7 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 110.9 സി‌സി ഫ്യുവൽ ഇഞ്ചക്‌ഷൻ എൻജിനാണ്‌ പ്ലെഷർ പ്ലസ് എക്സ്ടെക്കിന് ശക്തിപകരുന്നത്. പ്ലെഷർ എൽ‌എക്സ് എന്ന മറ്റൊരു വേരിയന്റുകൂടി ലഭ്യമാണ്. ഈ ഫെസ്റ്റീവ് സീസൺ ലക്ഷ്യമിട്ട് പുറത്തിറക്കിയ പ്ലെഷർ പ്ലസ് എക്സ്ടെക്, പ്ലെഷർ എൽ‌എക്സ് എന്നിവയുടെ എക്സ് ഷോറൂം വില യഥാക്രമം 69,500 രൂപയും 61,500 രൂപയുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top