23 August Friday

ഹീറോ മോട്ടോകോര്‍പ്പിന്റെ 3 പുതിയ ബൈക്കുകള്‍

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

കൊച്ചി> ഹീറോ മോട്ടോകോർപ‌് ലിമിറ്റഡ് പുതിയ മോട്ടോർ സൈക്കിൾ ശ്രേണി അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ 200 സിസി അഡ്വഞ്ചർ മോട്ടോർ സൈക്കിളായ എക്സ്പൾസ് 200, മോഡേൺ ടൂറർ ആയ എക്സ്പൾസ് 200 ടി, എക്സ്ട്രീം 200 എസ് എന്നിവയടക്കം മൂന്ന് പുതിയ മോട്ടോർ സൈക്കിളുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 

എക്സ് പൾസ് 200 കാർബ് വേരിയന്റിന് 98,000 രൂപയും എഫ്ഐ വേരിയന്റിന് 1,06,100 രൂപയുമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില. റെട്രോ ഫ്ളേവറോടു കൂടിയ ഇന്ത്യയിലെ ഏക 200 സിസി മോഡേൺ ടൂററായ എക്സ് പൾസ് 200 ടി 95,000 രൂപയ്ക്കും എക്സ്ട്രീം 200 എസ് 99,900  രൂപയ്ക്കും ലഭിക്കും.


പ്രധാന വാർത്തകൾ
 Top