07 April Tuesday

ഫോഡ് എൻഡവര്‍ ബിഎസ്6 വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 28, 2020


കൊച്ചി
ഫോഡിന്റെ പ്രീമിയം എസ്‍യുവിയായ എൻഡവറിന്റെ ബിഎസ് 6 പതിപ്പ് വിപണിയിലെത്തി. മുൻ പതിപ്പുകളെ അപേക്ഷിച്ച് 14 ശതമാനം കൂടുതൽ ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുന്നു. 

ടെറെയ്ൻ മാനേജ്മെന്റ്‌ സിസ്റ്റം, ഏഴ് എയർബാഗുകൾ, പനോരമിക് സൺറൂഫ്, 2100 ലിറ്റർ കാർഗോ സ്പേസ്, സെമി ഓട്ടോ പാരലൽ പാർക്ക് അസിസ്റ്റ്, പുഷ് സ്റ്റാർട്ട് ബട്ടൺ, റിയർ, ഫ്രണ്ട് പാർക്കിങ്‌ സെൻസറുകൾ, ഓട്ടോമാറ്റിക് ഹെഡ്‍ലാമ്പുകൾ, റെയിൻ സെൻസർ വൈപ്പറുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയോടെ ഡീസൽ  എ‍ൻജിനിൽ10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലാണ്  വാഹനം ലഭ്യമാകുക.


 

മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റി  ലഭ്യമാണ്. ഏപ്രിൽ 30-ന് മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് നിലവിലെ ഓഫർ വിലയായ 29.55 ലക്ഷം രൂപ മുതൽ വാഹനം ലഭിക്കും. മെയ് ഒന്നുമുതൽ എക്‌സ് ഷോറൂം വിലയിൽ 70,000 രൂപയുടെ എങ്കിലും വർധനയുണ്ടാകുമെന്നും കമ്പനി അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top