11 October Friday

രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലിറക്കി ബിഎംഡബ്ല്യു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ഡൽഹി > ബിഎംഡബ്ല്യു രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലിറക്കി. 4,49,900 ലക്ഷംരൂപ വില വരുന്ന ബിഎംഡബ്ല്യു സിഇ 02 ചൊവ്വാഴ്ചയാണ് മാർക്കറ്റിലെത്തിയത്. ജർമ്മനിയിലെ മ്യൂണിക്കിൽ വികസിപ്പിച്ചെടുത്ത സ്കൂട്ടർ, ഇന്ത്യയിൽ സഹകരണ പങ്കാളികളായ ടിവിഎസ് മോട്ടോർസ് ഹൊസൂരിലാണ് നിർമിക്കുക.

മോട്ടോർ കവറിന് ഗ്രാനൈറ്റ് ഗ്രേ മെറ്റാലിക് മാറ്റോടുകൂടിയ കോസ്മിക് ബ്ലാക്ക് ആണ് സാധാരണ നിറം. ഹൈലൈൻ പാക്കേജ് ആനോഡൈസ്ഡ് ഗോൾഡൻ ഫോർക്കുകൾ കൊണ്ടുവരുന്നു. ബ്ലൂടൂത്ത് ഇൻ്റർഫേസ്, എസ്പി കണക്ട് സ്‌മാർട്ട്‌ഫോൺ ഹോൾഡർ, അധിക ഫ്ലാഷ് റൈഡിംഗ് മോഡ്, 1.5 കിലോവാട്ട് ക്വിക്ക് ചാർജർ, ഹീറ്റഡ് ഗ്രിപ്പുകൾ എന്നിവയും പാക്കേജിൻ്റെ ഭാഗമാണ്. സിഇ 02 എറ്റവും മുന്തിയ ഇനം എൽഇഡി ലൈറ്റുകളാണ് ഘടിപ്പിച്ചിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top