കൊച്ചി
ഇരുചക്ര, മുച്ചക്ര വാഹനനിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി മാർവൽ സിനിമകളിലെ സൂപ്പർ ഹീറോകളിൽനിന്ന് പ്രചോദനംഉൾക്കൊണ്ട് എൻടോർക്ക് 125 സൂപ്പർസ്‌ക്വാഡ് പതിപ്പ്പുറത്തിറക്കി. റേസ് ട്യൂൺഡ് ഫ്യൂവൽ ഇൻജക്ഷൻ
(ആർടി-എഫ്‌ഐ) സാങ്കേതികവിദ്യയോടുകൂടിയ ബ്ലൂടൂത്ത് ബന്ധിത സ്‌കൂട്ടറാണ് എൻടോർക്ക്. ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് ബന്ധിത സ്‌കൂട്ടറെന്ന വിശേഷണത്തോടെ 2018ലാണ് എൻടോർക്ക് 125 വിപണിയിൽ എത്തിയത്.
ഡിസ്‌നി ഇന്ത്യയുടെ ഉപഭോക്തൃ ഉൽപ്പന്ന ബിസിനസ് വിഭാഗവുമായി സഹകരിച്ചാണ് ടിവിഎസ് സൂപ്പർസ്‌ക്വാഡ് പതിപ്പ് ഇറക്കുന്നത്. അയൺമാൻ, ബ്ലാക്ക് പാന്തർ, ക്യാപ്റ്റൻ അമേരിക്ക എന്നീ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഇൻവിൻസിബിൾ റെഡ്, സ്‌റ്റെൽത്ത്ബ്ലാക്ക്, കോംബാറ്റ് ബ്ലൂ എന്നിങ്ങനെ മൂന്നു നിറങ്ങളിൽ ലഭ്യമാകും. 85,526 രൂപയാണ് സംസ്ഥാനത്തെ എക്‌സ്‌ഷോറൂം വില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..