26 October Monday

ഔഡി ആര്‍എസ്‌ ക്യു8 ബുക്കിങ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


കൊച്ചി
ജർമൻ ആഡംബര കാർ നിർമാതാവായ ഔഡിയുടെ പുതിയ ആർഎസ് ക്യു8- മോഡലിന്റെ ബുക്കിങ്‌ ആരംഭിച്ചു. ഔഡിയുടെ ഈവർഷം വിപണിയിലിറക്കുന്ന നാലാമത്തെ മോഡലാണിത്. ട്വിൻ-ടർബോ വി8 പെട്രോൾ എൻജിനിലുള്ള ഈ വാഹനം ഇപ്പോൾ അഞ്ചുലക്ഷം രൂപയ്ക്ക് ബുക്ക് ചെയ്യാം.


 

ആർഎസ് മോഡലിന്റെ കരുത്തും പ്രീമിയം കൂപ്പെയുടെ ഭംഗിയും എസ്‌യുവിയുടെ വഴക്കവും ഒത്തിണങ്ങുന്നതാണ് ആർഎസ് ക്യു8. ഔഡി കുടുംബത്തിലെ ഏറ്റവും ശക്തമായ എസ്‌യുവി കൂപ്പെയാണിത്.

ഈവർഷം ആദ്യം പുറത്തിറക്കിയ ഔഡി ക്യു8ന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് ഈ മോഡൽ അവതരിപ്പിക്കുന്നതെന്നും 600 എച്ച്പി ശക്തിയോടെ 3.8 സെക്കൻഡിനുള്ളിൽ 100 കി.മീ വേഗം കൈവരിക്കാൻ ആർഎസ് ക്യു8-ന് കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. രാജ്യത്തെമ്പാടുമുള്ള ഡീലർമാരിലൂടെയും www.audi.in എന്ന വെബ്‌സൈറ്റിലൂടെയും ആർഎസ് ക്യു8 ബുക്ക് ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top