മുംബൈ > ജര്‍മന്‍ ആഡംബര കാര്‍നിര്‍മാതാവായ ഔഡി എ5 പരമ്പരയിലെ എ5 സ്പോര്ട്ട്്ബാക്ക്, എ5 കബ്രിയോലെ, എസ്5 സ്പോര്‍ട്ട്ബാക്ക് എന്നീ പുതിയ കാറുകള്‍ ഇന്ത്യന്വിപണിയിലിറക്കി. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുടെയും ഡിസൈന്‍ മികവിന്റെയും സംയോജനമാണ് പുതിയ ഔഡി എ5 കാറുകള്‍.
190 എച്ച്പി ഊര്‍ജം പുറന്തള്ളി പൂജ്യത്തില്‍നിന്ന് 100 കിലോമീറ്ററിലേക്ക് വെറും 7.9 സെക്കന്‍ഡില്‍ എത്താന്‍ വേഗശക്തിയുള്ളതാണ് പുതിയ ഔഡി എ5 സ്പോര്‍ട്ട്ബാക്ക്, എ5 കബ്രിയോലെ എന്നിവയുടെ 2.0 ലിറ്റര്‍ ടിഡിഐ എന്ജിന്. അതേസമയം പൂജ്യത്തില്‍നിന്ന് 100 കിലോമീറ്ററിലേക്ക് വെറും 4.7 സെക്കന്‍ഡില്‍ എത്താന്‍ വേഗശക്തിയുള്ള 3.0 ടിഎഫ്എസ്ഐ ക്വാട്രോ ടിപ്ട്രോണിക് എന്‍ജിനുള്ള എസ്5 സ്പോര്‍ട്ട്ബാക്ക് 260 കെവി (354 എച്ച്പി) ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നു.
വെര്‍ച്വല്‍ കോക്പിറ്റ്, സ്മാര്‍ട്ട്ഫോണ്‍ ഇന്റര്‍ഫേസ് എന്നീ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതാണ് ഈ കാറുകള്‍. യഥാക്രമം 54.02 ലക്ഷം, 67.51 ലക്ഷം, 70.60 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.