23 August Friday

2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്സ്‌ലിഫ്‌റ്റ്‌ ഉടൻ ഇന്ത്യന്‍ വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്സ്‌ലിഫ്‌റ്റ്‌ ഉടൻ ഇന്ത്യന്‍ വിപണിയിലെത്തും. ഈ വര്‍ഷം ഏപ്രിലിനും ജൂണിനുമിടയില്‍ ഇന്ത്യയിലെത്തുമെന്നാണ്‌ പ്രതീക്ഷ. വലിയ മാറ്റങ്ങളൊന്നും എന്‍ഡവറിന്റെ ഫെയ്സ്‌ലിഫ്‌റ്റിനില്ല. എന്നാൽ കാഴ്‌ചയില്‍ എസ്യുവിക്ക് പുതുമ കൊണ്ടുവരാന്‍ ഫോര്‍ഡ് ശ്രമിച്ചിട്ടുണ്ട്‌. 30 ലക്ഷം രൂപയാണ്‌ എന്‍ഡവര്‍  ഫെയ്സ്‌ലിഫ്‌റ്റിന്‌ ഇന്ത്യയിൽ പ്രതീക്ഷിക്കപ്പെടുന്ന വില.

എന്‍ഡവര്‍  ഫെയ്സ്‌ലിഫ്‌റ്റിന്‌ 2.0 ലിറ്റര്‍ ഇക്കോബ്ലു ഡീസല്‍ എഞ്ചിനാണ് ഫോര്‍ഡ് നല്‍കിയിരിക്കുന്നത്. രാജ്യാന്തര മോഡലിലുള്ളതുപോലെ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്‌, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, വെഹിക്കിള്‍ ഡിറ്റക്ഷന്‍ ടെക്നോളജി മുതലായ നൂതന സംവിധാനങ്ങളൊന്നും എസ്യുവിയുടെ ഇന്ത്യന്‍ പതിപ്പിലുണ്ടാവില്ല. അതേസമയം ആന്റി ലോക്ക് ബ്രേക്കിങ്‌ സംവിധാനം, ഇലക്‌ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ സജ്ജീകരണങ്ങള്‍ 2019 എന്‍ഡവര്‍ ഫെയ്സ്‌ലിഫ്‌റ്റിന്‌ ലഭിക്കും.

ഇരട്ട ടര്‍ബ്ബോ സംവിധാനവും പത്തു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഉയര്‍ന്ന പതിപ്പിന്റെ മാത്രം പ്രത്യേകതയാണ്. രാജ്യാന്തര മോഡലില്‍ കണ്ടതുപോലെ രൂപഭാവത്തില്‍ പുതുമ നിലനിര്‍ത്താനായി ഇന്ത്യന്‍ പതിപ്പിലും ശ്രമിച്ചിടുണ്ട്.


പ്രധാന വാർത്തകൾ
 Top