19 October Saturday

ഡേറ്റ പോയവർക്ക്‌ യാഹു വക കാശ്‌ കിട്ടും

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിന്‌ ഇന്റർനെറ്റ്‌ ഭീമനായ യാഹു നഷ്ടപരിഹാരം നൽകാനൊരുങ്ങുന്നു. അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ്‌ നഷ്ടപരിഹാരം നൽകുക. 2013 ആഗസ്തിലായിരുന്നു വൻ ഡേറ്റ ചോർച്ച നടന്നത്‌.  300 കോടി ആളുകളാണ്‌ ഈ വൻ വിവരമോഷണത്തിന്റെ ഇരകളായത്‌. ഇ മെയിൽ, ടെലിഫോൺ നമ്പർ, ജന്മദിനം, പാസ്‌വേഡ്‌ തുടങ്ങിയവയിലൂടെയാണ്‌ ചോർച്ച നടന്നത്‌. 2016ലാണ്‌  ഇത്‌ സംബന്ധിച്ച വിവരങ്ങൾ യാഹു പുറത്തുവിട്ടത്‌.

എന്നാൽ, ഉപയോക്താക്കൾക്ക്‌ നഷ്ടപരിഹാരത്തിനുള്ള പരാതി നൽകാമെന്നാണ്‌ യാഹു പ്രഖ്യാപിച്ചിരിക്കുന്നത്‌  2012 ജനുവരി ഒന്നിനും 2016 ഡിസംബർ 31 നും ഇടയിൽ അക്കൗണ്ട്‌ ഉണ്ടായിരുന്ന,  ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ളവരായിരിക്കണം അപേക്ഷകർ.  100 മുതൽ 358 ഡോളർ വരെയായിരിക്കും ഓരോരുത്തർക്കും ലഭിക്കുക. യാഹു ഫാന്റസി സ്‌പോഴ്‌സ്‌, ഫിനാൻസ്‌, ടംബ്ലർ, ഫ്ലിക്കർ തുടങ്ങിയവയിൽ അക്കൗണ്ട്‌ ഉണ്ടായിരുന്നവർക്കും നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാം.


പ്രധാന വാർത്തകൾ
 Top