14 September Saturday

വിക്കിപീഡിയയും ഇന്റർനെറ്റ് ആർക്കൈവും

വെബ് ഡെസ്‌ക്‌Updated: Saturday Oct 6, 2018

വിക്കിപീഡിയ എന്ന സമഗ്ര വിജ്ഞാന കോശത്തിൽ ആർക്കും വിവരങ്ങൾ ചേർക്കാം. പക്ഷെ ഒരു പ്രശ്നമുണ്ട്. ആ വിവരത്തിനു ആധികാരിതയുണ്ടെന്നു തെളിയിക്കേണം. അതിനാകട്ടെ നെറ്റിൽ നിന്ന് ലിങ്കുകൾ 'സൈറ്റേഷൻ' ആയി ചേർക്കണം. പക്ഷെ ഇന്റർനെറ്റിൽ വെബ്‌സൈറ്റുകൾ നിലനിൽക്കുമെന്നതിനു ഒരു തീർച്ചയുമില്ല. ഇന്ന് കണ്ട വെബ് പേജുകൾ നാളെ കാണില്ല. അപ്പോൾ സൈറ്റേഷൻ ആയി ചേർത്ത ലിങ്കുകൾ എങ്ങും എത്താതെ പൊട്ടി കിടക്കും. വിക്കിപീഡിയയിൽ ഇന്ന് ലക്ഷക്കണക്കിന് സൈറ്റേഷൻ ലിങ്കുകൾ ആണ് ഇന്ന് പൊട്ടി കിടക്കുന്നത്? ഇതിനൊരു പരിഹാരമുണ്ടോ?

ഇന്റർനെറ്റിലെ പേജുകൾ ഒപ്പിയെടുത്ത് സൂക്ഷിക്കുന്ന ഒരു മാതൃക ചെപ്പുണ്ട് ആർക്കൈവ് ഡോട്ട് ഓർഗ് (ഇന്റർനെറ്റ് ആർക്കൈവ്). ഇങ്ങനെ വിക്കിപീഡിയയിലെ കോടിക്കണക്കിനു പൊട്ടിയ ലിങ്കുകൾ ശരിയാക്കാൻ ഇന്റർനെറ്റ് ആർക്കൈവ് സഹായിക്കും. ഇവരുടെ ഈ കൂട്ടായ്മ ഇപ്പോൾ തന്നെ തൊണ്ണൂറു ലക്ഷം പൊട്ടിയ ലിങ്കുകൾ വിക്കിപീഡിയയിൽ ശരിയാക്കിക്കഴിഞ്ഞിരിക്കുന്നു. ഇന്റർനെറ്റ് ആർക്കൈവിന്റെ വെബാക്ക് യന്ത്രത്തിൽ മുപ്പത്തി മൂവായിരം കോടി വെബ് പേജുകളുടെ പഴയ പതിപ്പ് സൂക്ഷിച്ചിരിക്കുന്നുണ്ട്. അപ്പോൾ വിക്കിപീഡിയയിലെ പൊട്ടിക്കിടക്കുന്ന സൈറ്റേഷൻ ലിങ്കിന്റെ പഴയ രൂപം ഇതിൽ ഉണ്ടെങ്കിൽ ശരിയാക്കുന്നത് എന്തുകൊണ്ടും നമുക്കെല്ലാം ഗുണം ചെയ്യുന്ന ഒരു കാര്യമാണല്ലോ.

മാക്സ്മില്ലൻ ഡോർ, സ്റ്റെഫാൻ ബൾബാച് എന്നീ രണ്ട് വിക്കിപീഡിയ വളണ്ടിയർമാർ ഒരു കുഞ്ഞു ബോട്ട് (പ്രോഗ്രാം) ഉണ്ടാക്കി. വിക്കിപീഡിയയിൽ പൊട്ടിയ സൈറ്റേഷൻ ലിങ്കുകളും പതിപ്പ് ആർക്കൈവ്സിൽ ഉണ്ടോ എന്ന് നോക്കി അത് അവിടെ തിരുത്തുന്ന ഐ എ ബോട്ട്. അറുപത് ലക്ഷം ലിങ്കുകൾ ഈ ബോട്ടു തിരുത്തി. വളണ്ടിയർമാർ ചേർന്നൊരു മുപ്പത് ലക്ഷവും .

കൂടുതൽ വിവരങ്ങൾക്ക്  https://blog.archive.org എന്ന ബ്ലോഗിലെ ഒക്ടോബർ ഒന്നാം തീയതിയിലെ പോസ്റ്റ് വായിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top