09 June Friday

അമേരിക്കയ്‌‌ക്ക്‌ ടിക്‌ടോക്‌ പേടി

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

ചൈനീസ്‌ ആപ്പായ ടിക്‌ടോക്കിനെ നിരീക്ഷിക്കാൻ അമേരിക്ക. ഇതിനായി ദേശീയ സുരക്ഷാ വിശകലന സമിതി രൂപീകരിച്ചു. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ്‌  വിവരം പുറത്തുവിട്ടത്‌.

സെൻസർഷിപ്, വിവരശേഖരണം തുടങ്ങിയ വിഷയങ്ങളിൽ ടിക്‌ടോക്കിന്റെ ഇടപെടൽ ദേശീയ സുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്ന്‌  യുഎസ്‌ സെനറ്റ്‌ അംഗങ്ങൾ അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ വിശകലനം നടത്തുന്നത്‌. അതേസമയം, നീക്കത്തോട്‌ പ്രതികരിക്കാനില്ലെന്നും അമേരിക്കയിലെ ഉപയോക്താക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതിനാണ്‌  പ്രാധാന്യം നൽകുന്നതെന്നും ടിക്‌ടോക്‌ പറഞ്ഞു. 

ബൈറ്റ്‌ ഡാൻസ്‌  2017ൽ മ്യൂസിക്കലി എന്ന ആപ് വാങ്ങിയാണ്‌ ടിക്‌ടോക്‌ ആരംഭിക്കുന്നത്‌.  10 കോടിയിലധികം ഉപയോക്താക്കളുമായി സാമൂഹ്യമാധ്യമങ്ങളിൽ മുൻനിരയിലാണ്‌ ടിക്‌ടോക്‌. അമേരിക്കയിൽ ലക്ഷക്കണക്കിന്‌ കൗമാരക്കാരും  യുവാക്കളും ടിക്‌ടോക്‌ പോലുള്ള സാമൂഹ്യമാധ്യമങ്ങൾ  ഉപയോഗിക്കുന്നത്‌ അമേരിക്കൻ കമ്പനിയായ ഫെയ്‌സ്‌ബുക്കിന്‌  വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന്‌   അടുത്തിടെ ഫോബ്‌സ്‌ റിപ്പോർട്ട്‌ ചെയ്‌തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top