നാടോടുമ്പോൾ നടുവേ ഓടാതിരിക്കാൻ ടെലിഗ്രാമിനും പറ്റില്ലല്ലോ. വാട്ട‌്സാപ് പോലുള്ള സ്വകാര്യ മെസേജിങ‌് ആപ്പുകൾ ദിനംപ്രതിയെന്നോണമാണ‌് സ്വയംപുതുക്കൽ നടത്തുന്നത‌്. അതുകൊണ്ടുതന്നെ ടെലിഗ്രാമും അപ‌്ഡേഷന്റെ പാതയിലാണ‌്. പുതിയ രൂപകൽപനയിലുള്ള ആൻഡ്രോയ‌്ഡ് ആപ്ലിക്കേഷനും ആർക്കൈവ് ചാറ്റ് ഓപ്ഷനുമാണ‌് സവിശേഷതകൾ. ചാറ്റ് ഇടത്തോട്ട് സ്വൈപ്പ് ചെയ്താൽ അത് നേരെ ആർക്കൈവ്സിലേക്ക‌് പോകും. ആർക്കൈവ് ലിസ്റ്റിലേക്ക് മാറ്റിയ ചാറ്റിൽ പുതിയ സന്ദേശം വന്നാൽ അത് വീണ്ടും പുറത്തേക്ക് വരും. അതേസമയം മ്യൂട്ട് ചെയ്ത ചാറ്റ് ആർക്കൈവിലേക്ക് മാറ്റിയാൽ പുതിയ സന്ദേശം വന്നാലും അത് ആർക്കൈവ് ലിസ്റ്റിൽ തന്നെ തുടരും.
കൂടാതെ ചാറ്റുകളിൽ ലോങ് പ്രസ് ചെയ്ത‌് ഒന്നിലധികം ചാറ്റുകൾ സെലക്ട‌് ചെയ്യാനും അവ ഒന്നിച്ച് പിൻ ചെയ്യാനും മ്യൂട്ട് ചെയ്യാനും ആർക്കൈവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും സാധിക്കും. വീഡിയോ കാണുമ്പോൾ സൂംചെയ്യാനുള്ള സൗകര്യവുമുണ്ട‌്. കൂടാതെ മെനു ഓപ്ഷനുകളിലും ചില മാറ്റം വന്നിട്ടുണ്ട്. ചാറ്റ് ലിസ്റ്റിൽ ആരെല്ലാം ഓൺലൈനിൽ ഉണ്ടെന്ന് പെട്ടെന്ന് അറിയാനുള്ള സൗകര്യവും ടെലിഗ്രാമിൽ ചേർത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..