ലോകത്തെ പ്രമുഖ വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സ്‌കൈപ്പ് ഇനി മുതൽ ആമസോൺ അലക്‌സയിലും ലഭ്യമാകും. ഇന്ത്യയുൾപ്പെടെ തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാണ് ആമസോണിന്റെ വെർച്വൽ അസിസ്റ്റന്റായ അലക്സയിൽ സ്കൈപ്പ് ഉപയോഗിക്കാനാവുക. വീഡിയോ കോളിനേക്കാളുപരി ലോകത്തെവിടെയുമുള്ള ലാൻഡ് ലൈനുകളിലേക്കും മൊബൈൽ ഫോണുകളിലേക്കും വിളിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
അലക്‌സ ആപ്പ് ഉപഭോക്താക്കൾക്ക് സെറ്റിംഗ്സ് മെനുവിലെ കമ്യൂണിക്കേഷൻ ഒാപ്ഷനിൽ ചെന്ന് സ്കൈപ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കാം. അലക്സയുമായി ബന്ധിപ്പിച്ചതിനു പിന്നാലെ യുഎസ്, കാനഡ, ചൈന, ഇന്ത്യ തുടങ്ങി 34 രാജ്യങ്ങളിലേക്ക് സ്കൈപ്പിൽ നിന്നും ഫോണിലേക്ക് വിളിക്കാൻ 200 മിനുട്ട് സൗജന്യ ഒാഫറും സ്കൈപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു പുറമേ യുഎസ്എ, ബ്രിട്ടൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലാണ് പുതിയ സംവിധാനം ലഭ്യമാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..