07 October Monday

റെഡ്മി 14ആർ വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

ഡൽഹി > സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പും മികച്ച കാമറ ക്വാളിറ്റിയുമായി റെഡ്മി 14 ആർ ചൈനയിൽ ലോഞ്ച് ചെയ്തു. 8 ജിബി റാം 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമാണ് ഫോണിനുള്ളത്. ആൻഡ്രോയ്ഡ് 14ലാണ് ഫോണിന്റെ പ്രവർത്തനം.

4 ജിബി റാം+ 12 ജിബി , 6 ജിബി+ 128 ജിബി , 8 ജിബി +128 ജിബി ,8 ജിബി + 256 ജിബി എന്നിങ്ങനെ നാല് സ്റ്റോറേജ് വേരിയന്റുകളാണ് ഈ ഹാൻഡ്സെറ്റിനുള്ളത്.

120 ഹെർട്സ് റിഫ്രഷ് റേറ്റോടുകൂടിയ 6.68 ഇഞ്ച് എച്ച്ഡി+ എൽസിഡി സ്ക്രീൻ ആണ് ഫോൺ ഫീച്ചറാണുള്ളത്. മുൻപ് പറഞ്ഞതുപോലെ സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ് സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 13 എംപി പ്രൈമറി കാമറയും ഒരു സെക്കന്ററി സെൻസറുമാണുള്ളത്. സെല്ഫികൾക്കും വീഡിയോകോളുകൾക്കുമായി 5 എംപി കാമറയും ഫോണിലുണ്ട്.

5 ജി, 4 ജി എൽടിഇ , ബ്ലൂടൂത്ത്, ജിപിഎസ്, യുഎ സ്ബി ടൈപ്പ് സി പോർട്ട് ഒപ്പം ഒരു 3 . 5 എൻഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്‌ഷനുകളിൽ ഉൾപ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top