15 October Tuesday

പൊളാരിസ് വിജയം: ബഹിരാകാശ നടത്ത ദൗത്യം പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

വാഷിം​ഗ്ടൺ > ചരിത്രത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം പൊളാരിസ് വിജയം. പൊളാരിസ് ഡോൺ ബഹിരാകാശ നടത്ത ദൗത്യം പൂർത്തിയായി. ജാറെഡ് ഐക്കസ്മാനും സാറാ​ ഗില്ലിസും ബഹിരാകാശത്ത് നടന്നു. രണ്ട് പേരും ഏഴ് മിനിറ്റ് വീതം ബഹിരാകാശത്ത് ചെലവഴിച്ചു.

സ്‌പേയ്‌സ്‌ എക്‌സിന്റെ പൊളാരിസ്‌ ഡോൺ ദൗത്യത്തിന്റെ ഭാഗമായി ഡ്രാഗൺ പേടകത്തിലാണ്‌ ദൗത്യ സംഘം യാത്ര തിരിച്ചത്. ഭൂമിയിൽ നിന്ന്‌ 700 കിലോമീറ്റർ ഉയരത്തിലുള്ള പുതിയ ഭ്രമണപഥത്തിലേക്കായിരുന്നു പൊളാരിസ്‌ ദൗത്യം. ഫാൽക്കൻ 9 റോക്കറ്റാണ്‌ പേടകത്തെ ലക്ഷ്യത്തിലെത്തിച്ചത്.

മിഷൻ കമാൻഡർ ജേർഡ്‌ ഐസക്ക്‌മാൻ, മിഷൻ പൈലറ്റ്‌ സ്‌കോട്ട്‌ പൊട്ടറ്റ്, മിഷൻ സ്‌പെഷ്യലിസ്‌റ്റുകളായ അന്ന മേനോൻ, സാറാഗില്ലിസ്‌ എന്നിവരാണ് ദൗത്യത്തിലുണ്ടായിരുന്നത്. ഫ്ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ്‌ സെന്ററിൽ നിന്ന്‌ സെപ്തംബർ 10 ഇന്ത്യൻ സമയം പകൽ 2.53 നായിരുന്നു പൊളാരിസ്‌ ഡോണിന്റെ വിക്ഷേപണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top