25 August Sunday

ഡയപ്പർ ഇനി വേറെ ലെവൽ !

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

ബേബി ടെക‌് വ്യവസായം പുതിയ സാങ്കേതികവിദ്യകൾ അനുദിനം പരീക്ഷിക്കുകയാണ‌്. കുഞ്ഞുങ്ങൾക്കൊപ്പം മാതാപിതാക്കൾക്കും സഹായകരമാകുന്ന നിരവധി ഉൽപ്പന്നങ്ങളുടെ പട്ടികയിൽ  ഇതാ  ഒന്നുകൂടി.  ഡയപ്പർ നിർമാണ കമ്പനികളിൽ മുന്നിലുള്ള പാമ്പേഴ‌്സ‌ാണ‌്  സ്മാർട്ട‌് ഡയപ്പർ എന്ന ആശയവുമായി എത്തിയിരിക്കുന്നത‌്.  ലൂമി എന്ന പരിപാലന സംവിധാനത്തിലൂടെ കുഞ്ഞുങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന ഹൈടെക‌് ഡയപ്പറുകളാണ‌് പാമ്പേഴ‌്സ‌് പുറത്തിറക്കാൻ പോകുന്നത‌്.

ഡയപ്പറിലുള്ള വീഡിയോ മോണിറ്റർ മൊബൈലിലെ ആപ്പുമായി കണക്ട‌് ചെയ്താകും പ്രവർത്തിക്കുക. ഡയപ്പറിൽ ഘടിപ്പിക്കുന്ന സെൻസർ ഡയപ്പർ നനഞ്ഞാൽ മാതാപിതാക്കൾക്ക‌്  മുന്നറിയിപ്പ‌് നൽകും.  അതുപോലതന്നെ കുഞ്ഞ‌് ഉറങ്ങുന്ന സമയം, ഉണരുന്ന സമയം, ഭക്ഷണസമയം ഇതിനെക്കുറിച്ചെല്ലാം ലൂമി അലർട്ട‌് നൽകിക്കൊണ്ടിരിക്കും. എന്നാൽ, സ്മാർട്ട‌് ഡയപ്പറിന്റെ വിലയെക്കുറിച്ച‌് കമ്പനി സൂചനകളൊന്നും നൽകിയിട്ടില്ല. കുഞ്ഞുങ്ങൾക്ക‌ായി കമ്പോളത്തിലുള്ള ഉൽപ്പന്നങ്ങളുടെ സുരക്ഷയെക്കുറിച്ച‌ാണ‌് വിദഗ‌്ധരുടെ ആശങ്ക. ചൈൽഡ‌് മോണിറ്ററുകൾ ഹാക്ക‌് ചെയ്യപ്പെടുന്നതിന്റെ  ഉദാഹരണസഹിതം വാഷിംഗ‌്ടൺ പോസ്റ്റ‌് ഈയിടെ റിപ്പോർട്ട‌് ചെയ‌്തിരുന്നു. എന്നാൽ, ലൂമി പൂർണമായും സുരക്ഷിതമാണെന്നാണ‌് പാമ്പേഴ‌്സ‌് അവകാശപ്പെടുന്നത‌്. 2016 ൽ ഗൂഗിളിന്റെ പേരന്റ‌് കമ്പനിയായ ആൽഫബെറ്റും ഡയപ്പർ നിർമാണ കമ്പനിയായ  ഹഗ്ഗീസും സമാനരീതിയിൽ സെൻസർ ഡയപ്പറുകൾ എന്ന ആശയം അവതരിപ്പിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top