23 October Saturday

ഓപ്പോ എ53എസ് 5ജി 
വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Apr 29, 2021


കൊച്ചി
ഓപ്പോ പുതിയ മോഡൽ എ53എസ് 5ജി മൊബൈൽ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇരട്ട 5ജി സിം ഉപയോ​ഗിക്കാം. മീഡിയ ടെക്ക് ഡൈമെൻസിറ്റി 700 ചിപ്പാണ് ഫോണിന് കരുത്തേകുന്നത്.

ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം, 6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ,  മൂന്ന് എഐ പിൻ ക്യാമറ, സെൽഫിക്കായി എഐ ബ്യൂട്ടിഫിക്കേഷൻ സംവിധാനം  തുടങ്ങിയവയോടെയാണ് എ53എസ് 5ജി എത്തിയിരിക്കുന്നത്.  5000 എംഎഎച്ച് ബാറ്ററിയിൽ 17.7 മണിക്കൂർ തുടർച്ചയായ വീഡിയോ പ്രദർശനവും 37.8 മണിക്കൂർ സംസാര സമയവുമാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. 

മെയ് രണ്ടുമുതൽ ഫ്ലിപ്കാർട്ടിലും റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാകും. ആറ് ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,990 രൂപയും, എട്ട് ജിബി റാം 128 ജിബി സ്‌റ്റോറേജിന്‌  16,990 രൂപയുമാണ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top