സ്മാർട്ട് ഫോൺ രംഗത്തെ ഭീമൻമാരായ വൺ പ്ലസ് തങ്ങളുടെ വരാനിരിക്കുന്ന ടെലിവിഷൻ “വൺപ്ലസ് ടിവി’ എന്ന പേരിലായിരിക്കുമെന്ന് പ്രഖ്യാപിച്ചു. സെപ്‌തംബർ 25നും 28നും ഇടയ്ക്ക് പുറത്തിറങ്ങുമെന്നാണ് പുതിയ വിവരം. ടെലിവിഷന്റെ ലോഗോയും കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു. ഏകദേശം ഒരു വർഷംമുമ്പാണ് വൺപ്ലസ് സിഇഒ പീറ്റെ ലൂ അണിയറയിൽ ടിവി ഒരുങ്ങുന്ന വിവരം പുറത്തുവിട്ടത്. വൺപ്ലസ് സ്മാർട്ട് ഫോണിന്റെ ലോഗോയിൽ ടിവി എന്ന് കൂട്ടിച്ചേർത്താണ് പുതിയ ലോഗോ പുറത്തിറക്കിയത്.
ടെലിവിഷനുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 43 മുതൽ 75 ഇഞ്ചുവരെയാണ് സൈസ്. ആൻഡ്രോയിഡ് ടിവിയിലും ഇത് പ്രവർത്തിപ്പിക്കാനാകും. സാധാരണ എൽസിഡിക്കുപുറമെ ഒഎൽഇഡി പാനലിലും വൺപ്ലസ് ടിവി പ്രവർത്തിക്കും. ഷവോമിയുടെ എംഐ ടിവി, ടിസിഎൽ, സാംസങ് തുടങ്ങിയ ബ്രാൻഡുകൾക്ക് കടുത്ത മത്സരമാകും വൺപ്ലസ് ടിവി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..