05 April Sunday

സൂര്യപ്രതലത്തിന്റെ സൂക്ഷ്‌മദൃശ്യം പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020


വാഷിങ്‌ടൺ
സൂര്യപ്രതലത്തിന്റെ അതിസൂക്ഷ്‌മ ദൃശ്യം പകർത്തി അമേരിക്കയിലെ നാഷണൽ സയൻസ്‌ ഫൗണ്ടേഷൻ. ഏറ്റവും പുതിയ ടെലിസ്‌കോപ്പായ ഇന്വേയ്‌ സോളാർ ടെലിസ്‌കോപ്പാണ്‌ ഹവായിയിൽ നിന്ന്‌ ദൃശ്യം പകർത്തിയത്‌. ഇത്‌ സൂര്യനെയും ബഹിരാകാശ കാലാവസ്ഥയെയും (സൂര്യന്റെ പ്രവർത്തനം) പറ്റി കൂടുതൽ പഠനത്തിന്‌ സൗകര്യപ്രദമാകുമെന്ന്‌ ഗവേഷകർ പറഞ്ഞു. 

തിളച്ചുമറിയുന്ന സൂര്യപ്രതലത്തിന്റെ (പ്ലാസ്മ) ദൃശ്യമാണ്‌ പുറത്തുവിട്ടത്‌. സൂര്യന്റെ ഉള്ളിൽനിന്ന്‌ പുറത്തേക്ക്‌ താപം പുറന്തള്ളപ്പെടുമ്പോഴുണ്ടാകുന്ന കോശസമാന ഘടനയുള്ളതാണ്‌ ദൃശ്യം. ലഭ്യമായതിൽ വച്ച്‌ സൂര്യന്റെ ഏറ്റവും സൂക്ഷ്‌മമായ ദൃശ്യമാകും ഇത്‌.

സൂര്യന്റെ പ്രവർത്തനങ്ങൾ, സൗര കൊടുങ്കാറ്റ്‌ എന്നിവയെക്കുറിച്ച്‌ ആധികാരികമായി പഠിക്കുവാൻ പുതിയ ടെലിസ്‌കോപ്പ്‌ സഹായിക്കും. സൂര്യ പ്രതലത്തിന്റെ ചലനങ്ങൾ സൗര കാന്തികക്ഷേത്രങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്‌. ഇത്തരം കാന്തികക്ഷേത്രങ്ങൾ സൗര കൊടുങ്കാറ്റിനും കാരണമായേക്കാം–-ഗവേഷകർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top