05 June Monday

ഗൂഗിളിനോടും ആൻഡ്രോയ‌്ഡിനോടുമേറ്റ തോൽവി ജീവിതത്തിലെ ഏറ്റവും വലിയ വീഴ്ച: ബിൽഗേറ്റ‌്സ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

ഔദ്യോഗികജീവിതത്തിലെ ഏറ്റവും വലിയ വീഴ‌്ച തുറന്ന‌ുപറഞ്ഞ‌് മൈക്രോസോഫ‌്റ്റ‌് സ്ഥാപകൻ ബിൽഗേറ്റ‌്സ‌്. മൊബൈൽഫോൺ രംഗത്ത‌് ഗൂഗിളിനോടും ആൻഡ്രോയ‌്ഡിനോടുമേറ്റ തോൽവിയാണ‌് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വീഴ‌്ചയെന്ന‌് അദ്ദേഹം പറഞ്ഞു.

‘കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം സാധ്യമാക്കുന്നതിന‌് ആവശ്യമായ പ്രോഗ്രാമുകളുടെ പിന്നാലെയായിരുന്നു ഞങ്ങൾ. മൊബൈൽഫോൺ ലോകം കീഴടക്കുമെന്ന‌് ഞങ്ങൾക്കറിയാമായിരുന്നു. എന്നാലും ഗൂഗിളിന‌ു മുന്നിൽ ഞങ്ങൾ തോറ്റ‌ുപോയി. മികച്ച സാങ്കേതിക വിദഗ‌്ധരെ ഇതിനായി ഉപയോഗിക്കാൻ മൈക്രോസോഫ‌്റ്റിനായില്ല‌. അമേരിക്കയിൽ നേരിട്ട വിശ്വാസരാഹിത്യ നിയമനടപടിയാണ‌് ഇതി‌ന‌ു കാരണമായത‌്’–- ബിൽഗേറ്റ‌്സ‌് വ്യക്തമാക്കി.

രണ്ടായിരത്തിലാണ‌് മൈക്രോസോഫ്റ്റ‌് മൊബൈല്‍ഫോൺ രംഗത്തേക്ക‌ു കടക്കുന്നത‌്. 2007ൽ ആപ്പിളിന്റെ ഐഒഎസും തുടര്‍ന്ന് 2008ൽ ഗൂഗിളിന്റെ ആന്‍ഡ്രോയ‌്ഡും രംഗത്ത് സാന്നിധ്യമുറപ്പിച്ചു. തുടർന്ന‌് മൈക്രോസോഫ്റ്റ‌് പിന്നോക്കം പോകുന്നതാണ‌്  പിന്നീട‌് കണ്ടത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top