ലണ്ടൻ തെരുവുകളിൽ മുഖം തിരിച്ചറിയൽ ക്യാമറകൾ സ്ഥാപിക്കാൻ പൊലീസ്. ലൈവ് ഫേഷ്യൽ റെക്കഗ്നീഷൻ (എൽഎഫ്ആർ) എന്നറിയപ്പെടുന്ന സംവിധാനം സിസിടിവി ക്യാമറകളിൽനിന്ന് വ്യത്യസ്തമാണ്. കുറ്റകൃത്യങ്ങൾ തടയാനും കാണാതായവരെ കണ്ടെത്താനുമാണ് പുത്തൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
തത്സമയ വീഡിയോ ഫീഡിലൂടെ മുഖങ്ങൾ സ്കാൻ ചെയ്യും. കണ്ടെത്തിയ ഓരോ മുഖവും സോഫ്റ്റ്വെയർ മാപ്പുചെയ്യും. മുഖത്ത്, കണ്ണുകൾ തമ്മിലുള്ള ദൂരവും താടിയെല്ലിന്റെ നീളവുംപോലുള്ള അളവുകൾ എടുത്ത് ബയോമെട്രിക് ഡാറ്റ സൃഷ്ടിക്കുന്നു. ഈ ഡാറ്റാസെറ്റിനെ തിരിച്ചറിയേണ്ട ആളുകളുടെ ഡാറ്റാബേസുമായി താരതമ്യപ്പെടുത്തുന്നു. മുഖം അതിന്റെ ഡാറ്റാബേസിലെ മറ്റൊരാളുമായി സാമ്യമുള്ളതായി സംവിധാനം കണ്ടെത്തിയാൽ ഈ പൊരുത്തം ഹൈലൈറ്റ് ചെയ്യപ്പെടും.ഇങ്ങനെയാണ് എൽഎഫ്ആർ പ്രവർത്തിക്കുന്നത്. കാണാതായ കുട്ടികൾ, വൃദ്ധർ, പിടികിട്ടാപ്പുള്ളികൾ തുടങ്ങിയവരെ എളുപ്പത്തിൽ കണ്ടെത്താൻ ഈ ക്യാമറകൾ സഹായിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..