20 July Saturday

ഹൃദയത്തിന്റെ സ‌്പന്ദനവും അളക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

ഹൃദയത്തിന്റെ ഓരോ സ‌്പന്ദനവും കണക്ക‌ുകൂട്ടി  ഭാവിയിൽ വരാനിരിക്കുന്ന രോഗങ്ങൾ ഒരു പരിധിവരെ കണ്ടെത്താൻ കഴിഞ്ഞാൽ നന്നാകില്ലെ?  ഗവേഷക ലോകം ആ കണക്കുകൂട്ടലിനും വഴിയൊരുക്കുകയാണ‌്. ശരീരത്തിൽ ഘടിപ്പിക്കാനാകുന്ന മെഷ‌ീൻ ഇനി ഹൃദയത്തെ നിരീക്ഷിക്കും. ടെക‌്സാസ‌് യൂണിവേഴ‌്സിറ്റിയിലെ എൻജിനിയർമാരാണ‌്   ഉപകരണം വികസിപ്പിച്ചെടുത്തത‌്. ശരീരത്തിന്റെ വിവിധതരം പ്രതികരണങ്ങൾ ഈ മെഷീൻ വഴി കണ്ടെത്താം.

നിലവിലുള്ള ഇലക്ട്രോ കാർഡിയോഗ്രാഫ് മെഷീനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൃദയ നിരീക്ഷണം എളുപ്പവും കൃത്യവുമാക്കാൻ ഭാരം കുറഞ്ഞ ഈ  ഉപകരണത്തിന‌് കഴിയും. ഇലക‌്ട്രിക് ടാറ്റൂ വിദ്യയാണിത‌്.  വളയ‌്ക്കാനും  വലിച്ച‌ുനീട്ടാനും കഴിയുന്ന ഇത‌് ടാറ്റൂ പോലെ ശരീരത്തിൽ പതിപ്പിക്കാം. ഇസിജിയും എസ‌്സിജിയും അളക്കാൻ വ്യത്യസ‌്ത ഉപകരണങ്ങളാണ‌് നിലവിലുള്ളത‌്. എന്നാൽ, ഇവ രണ്ടും ഒരുമിച്ച‌്  അളക്കാൻ ഉപകരണത്തിന‌് കഴിയും.

ഹൃദയാരോഗ്യത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നേടാൻ ഇതിന‌ു  കഴിയുമെന്ന‌് പഠന ഗവേഷകരും പറയുന്നു. ഒരു ദിവസം മുഴുവൻ ശരീരത്തിൽ ഘടിപ്പിച്ച‌്  ഹൃദയ പരിശോധന നടത്താമെന്നതാണ‌് ഇതിന്റെ ഗുണവും.


പ്രധാന വാർത്തകൾ
 Top