24 August Saturday

ട്വിറ്ററില്‍ മറുപടി മറയ്ക്കാം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

ട്വീറ്റുകളില്‍ നടക്കുന്ന സംഭാഷണങ്ങളിലെ മറുപടികള്‍ മറയ്ക്കാന്‍ ഓപ്ഷനുമായി ട്വീറ്റര്‍. അധിക്ഷേപിക്കുന്നതും  വംശീയവുമായ സംഭാഷണങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്വിറ്റര്‍ പുതിയ സവിശേഷത പരീക്ഷിക്കുന്നത്. ക്യാനഡയിലാണ് പരീക്ഷാടിസ്ഥാനത്തിൽെ ഹെഡ് ഓപ്ഷന്‍ അവതരിപ്പിച്ചത്. മറച്ചുവയ്ക്കാന്‍ കഴിയുമെങ്കിലും ഉപയോക്താക്കള്‍ക്ക് സംഭാഷണം ഇല്ലാതെയാക്കാന്‍ കഴിയില്ല. മറച്ചുവച്ച സംഭാഷണങ്ങള്‍ ഒരു ഐക്കണിന് പിന്നിലേക്കാകുകയാണ് ചെയ്യുന്നത്. ആവശ്യമുള്ളവര്‍ക്ക് െഹെഡ് ബട്ടണില്‍ അമര്‍ത്തിയാല്‍ സംഭാഷണം കാണാനാകും.

ട്വിറ്ററില്‍ ആരോ​ഗ്യകരമായ സംഭാഷണങ്ങള്‍ നടക്കണമെന്നതിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പുതിയ സംവിധാനം ഉടന്‍ തന്നെ ലോകത്താകമാനമുള്ള ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും.

അതേസമയം, പുതിയ സവിശേഷത ദോഷകരമാകുമെന്നും അഭിപ്രായമുയരുന്നുണ്ട്. ഒരു ഉപയോക്താവിന് അയാള്‍ക്ക് എതിര്‍പ്പുള്ളതോ വിയോജിപ്പുള്ളതോ ആയ അഭിപ്രായം വന്നാല്‍ അത് മറച്ചുവയ‌്ക്കാന്‍ കഴിയും.


പ്രധാന വാർത്തകൾ
 Top