29 February Saturday

ഐടിയിൽ ഈവർഷം ചെലവാക്കപ്പെടുക 276 ലക്ഷം കോടിരൂപ

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020

വിവര സാങ്കേതിക വിദ്യയിൽ ഈവർഷം ചെലവാക്കപ്പെടുക 276 ലക്ഷം കോടിരൂപയെന്ന്‌ ആഗോള ബിസിനസ്‌ ഗവേഷകരായ ഗാർട്ട്‌നർ ഇൻകോർപറേറ്റഡിന്റെ  പഠനം. 2021ഓടെ ഇത്‌ കൂടുമെന്നും കമ്പനി വ്യക്തമാക്കി. വരുമാനവളർച്ച പ്രതീക്ഷിക്കുന്ന ബിസിനസുകൾ ഐടിയിൽ ഇരട്ടി നിക്ഷേപമാണ്‌ നടത്തുന്നത്‌. എന്നാൽ, അവരുടെ രീതികൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും ഗാർട്ട്‌നർ വൈസ്‌ പ്രസിഡന്റ്‌ ജോൺ ഡേവിഡ്‌ ലവ്‌ലോക്ക്‌ പറഞ്ഞു.

10.5 ശതമാനം വളർച്ചയോടെ സോഫ്‌റ്റ്‌വെയർ മേഖല ഈവർഷം കൂടുതൽ വളർച്ച കൈവരിക്കും. യുഎസ് ഡോളറിന്റെ മൂല്യം വർധിച്ചതിന്റെ ഫലമായി ശരാശരി വിൽപ്പനവില ഉയരുന്നതിനാൽ ജപ്പാനിൽ മൊബൈൽ ഫോൺ വിൽപ്പന ഈവർഷം കുറയും. കംപ്യൂട്ടറുകൾ, പ്രിന്ററുകൾ, സെർവറുകൾ എന്നിവയുടെ വിൽപ്പന ബ്രിട്ടനിലും കുറയുമെന്ന്‌ ലവ്‌ലോക്ക് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top