27 September Wednesday

വിന്‍ഡോസ് 7 ആണോ? പണി കിട്ടും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

വിന്‍ഡോസ് 7ന്‌ ലഭിക്കുന്ന സൗജന്യസുരക്ഷാ അപ്ഡേറ്റുകള്‍ നിര്‍ത്താന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു.  ഇനിമുതല്‍ വിന്‍ഡോസ് 7 ഉപയോ​ഗിക്കുന്നവരുടെ കംപ്യൂട്ടര്‍ ഇന്നുമുതല്‍ സുരക്ഷാ ഭീഷണിയിലാണ്‌. ഹാക്കിങ്ങിനും മാൽവെയര്‍ ആക്രമണത്തിനും സാധ്യതയേറും.

സുരക്ഷിതത്വം ആഗ്രഹിക്കുന്നവർ വിന്‍ഡോസ് 10ലേക്ക് മാറണം. മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 പഴയ കംപ്യൂട്ടറുകളില്‍  പ്രവര്‍ത്തിക്കില്ല. പലരും പുതിയത് വാങ്ങേണ്ടിവരും. വിന്‍ഡോസ് 7 ഉപയോ​ഗിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷംകൂടി നീട്ടാനും അവസരമുണ്ട്. എന്നാല്‍, വിന്‍ഡോസ് 10 വാങ്ങുന്നതാണ് ലാഭമെന്നാണ് വിലയിരുത്തല്‍.

ഈ വര്‍ഷം ഒക്ടോബര്‍ 23ന് 2010ല്‍ പുറത്തിറക്കിയ മെെക്രോസോഫ്റ്റ് ഓഫീസ് പാക്കേജിന്റെ സേവനവും അവസാനിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top