10 August Monday

ഗൂഗിൾ അസിസ്റ്റന്റ് ഇനി എല്ലാം നിയന്ത്രിക്കും

വെബ് ഡെസ്‌ക്‌Updated: Saturday May 5, 2018

 ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ് വെയർ ആയ ഗൂഗിൾ അസിസ്റ്റന്റിനു ഇപ്പോൾ അയ്യായിരത്തിലധികം സ്മാർട് ഡിവൈസുകൾ  നിയന്ത്രിക്കാനാകുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. സോഫ്റ്റ് വെയർ ഡോർ ബെല്ലുകൾ, ലോക്കുകൾ, റെഫ്രിഡ്ജറേറ്ററുകൾ തുടങ്ങി കാമറകളിൽ വരെ പ്രവർത്തിക്കും.

2016ൽ  പുറത്തിറങ്ങിയ ഗൂഗിൾ സ്മാർട്ട് ഹോം പ്ലാറ്റ് ഫോമിന് വലിയ വളർച്ചയാണ് ചുരുങ്ങിയ കാലയളവിൽ കൈവരിക്കാനായത്. ഈ സംവിധാനത്തിന്  സാധാരണ ലിവിങ് റൂമിനെ ഒരു വിനോദ കേന്ദ്രമാക്കി മാറ്റാനാകും. നിങ്ങളുടെ ഹാൻഡ്‌സെറ്റ് വീട്ടിലെ ഇലക്ട്രോണിക് ഉപകാരണങ്ങളെയെല്ലാം നിയന്ത്രിക്കുന്ന റിമോട്ട് അയി പ്രവർത്തിക്കും. എല്ലാ പ്രധാനപ്പെട്ട ഇലക്ട്രോണിക് ബ്രാൻഡുകളെയും സിസ്റ്റവുമായി ബന്ധിപ്പിക്കാനാകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top