05 April Sunday

വൃത്തികേട്‌ കാണാൻ ടോണ്‍ ഇ വരില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Feb 25, 2020

ജാപ്പനീസ് കമ്പനി പുറത്തിറക്കിയ പുതിയ മോഡല്‍ ഫോണ്‍ ആണ് ടോണ്‍ ഇ 20. ഈ ഫോണിന്‌ ഒരു പ്രത്യേകതയുണ്ട്‌, നഗ്നചിത്രങ്ങള്‍ എടുക്കുന്നതില്‍നിന്ന് ഉപയോക്താക്കളെ തടയുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണ് ഈ മോഡല്‍. കൃത്രിമബുദ്ധി ഉപയോഗിച്ചാണ്‌ ഈ ഫോൺ  നഗ്നചിത്രങ്ങൾ എടുക്കുന്നതില്‍നിന്ന് ഉപയോക്താക്കളെ തടയുന്നത്‌.  ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളെ സംരക്ഷിക്കുക എന്ന്‌ ലക്ഷ്യമിട്ടാണ്‌ ഈ മോഡൽ പുറത്തിറക്കിയത്‌.

കൃത്രിമബുദ്ധി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് പുറമെ, 6.2 ഇഞ്ച് എച്ച്ഡി + ഐപിഎസ് എല്‍സിഡി പാനല്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, ത്രീ സെന്‍സര്‍ റിയര്‍ ക്യാമറ, എട്ട്‌ മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവ ഇതിലുണ്ട്. 12,815 രൂപയാണ് ഈ മോഡലിന്റെ വില. നിലവില്‍ ജപ്പാനില്‍ മാത്രമേ ഈ ഫോണ്‍ വാങ്ങാന്‍ കിട്ടുകയുള്ളൂ.
 


പ്രധാന വാർത്തകൾ
 Top