ഫെയ്‌സ്‌ബുക്കിനുപിന്നാലെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച അക്കൗണ്ടുകൾ ട്വിറ്ററും പൂട്ടി. ആറു രാജ്യങ്ങളിൽനിന്നുള്ള 10,000 അക്കൗണ്ടുകൾ പൂട്ടിയതായി ട്വിറ്റർ തന്നെയാണ് വെളിപ്പെടുത്തിയത്. യുഎഇയിൽനിന്നും ഈജിപ്‌തിൽ നിന്നുമുള്ള 273 അക്കൗണ്ടുകൾ പൂട്ടി. ഖത്തറിനെയും യമനെയും ലക്ഷ്യംവച്ച 4248 അക്കൗണ്ടുകൾ ഇതിൽപെടുന്നു. ആഭ്യന്തരയുദ്ധം, ഹൂതി പ്രസ്ഥാനം, തുടങ്ങിയവയുമായി ബന്ധപ്പെട്ടും മതപരവും പ്രാദേശികവുമായ വിഷയങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവയായിരുന്നു ഇവയിൽപലതും. ചൈന, സ്‌പെയ്‌ൻ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള അക്കൗണ്ടുകളും പൂട്ടിയിട്ടുണ്ട്.
വീഡിയോ, ചിത്രങ്ങൾ, സന്ദേശങ്ങൾ എന്നിവയിലൂടെ നടത്തുന്ന വ്യാജപ്രചാരണങ്ങൾ തടയാനുള്ള പരിശ്രമത്തിലാണ് പല സാമൂഹ്യമാധ്യമങ്ങളും. ഇതിന്റെ ഭാഗമായി ഫെയ്‌സ്‌ബുക്കും ഇൻസ്റ്റഗ്രാമും അടുത്തിടെ നിരവധി അക്കൗണ്ടുകൾ നീക്കംചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..