കൊച്ചി> മോട്ടോയുടെ ഏറ്റവും പുതിയ ഫാമിലി സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നു. 4 പുതിയ സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ മോട്ടോ പുറത്തിറക്കുന്നത്. മോട്ടോയുടെ ജി 7, മോട്ടോ ജി 7 പ്ലസ്, മോട്ടോ ജി 7 പവർ ,മോട്ടോ ജി 7 പ്ലേ എന്നി മോഡലുകളാണ് ഉടൻ വിപണിയിൽ എത്തുന്നത്. 25000 രൂപ വരെ വില വരുന്ന മോഡലുകളാണ് ഇവ.
6.24 ഇഞ്ചിന്റെ ഫുൾ HD പ്ലസ് മാക്സ് വിഷൻ ഡിസ്‌പ്ലേയിലാണ് മോട്ടോ G7 പുറത്തിറങ്ങുന്നത്. വാട്ടർ ഡ്രോപ്പ് നോച്ച‌് ഡിസ്‌പ്ലേയാണ്. 19:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 1080x2270പിക്സൽ റെസലൂഷൻ എന്നിവയാണ് ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ. Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .128GB വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്. 12+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത്. 3000mah ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.
6.24 ഇഞ്ചിന്റെ ഫുൾ HD പ്ലസ് മാക്സ് വിഷൻ ഡിസ്‌പ്ലേയിലാണ് മോട്ടോ ജി 7 പ്ലസ് പുറത്തിറങ്ങുന്നത്. 19:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 1080x2270പിക്സൽ റെസലൂഷൻ എന്നിവയാണ് ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ. Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .512 GB വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .16+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3000mah ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.
6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് മോട്ടോ ജി 7 പവർ പുറത്തിറങ്ങുന്നത്.19:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 720x1520 പിക്സൽ റെസലൂഷൻ എന്നിവയാണ് ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ. Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്. 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത്.5,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
5.7 ഇഞ്ചിന്റെ Max Vision HD+ ഡിസ്‌പ്ലേയിലാണ് മോട്ടോ ജി 7 പ്ലേ പുറത്തിറങ്ങുന്നത്. 19:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 720x1512 പിക്സൽ റെസലൂഷൻ എന്നിവയാണ് ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ. Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്. 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് 128 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..