10 December Tuesday

ഫോണ്‍ ആണ്‍ഡ്രോയിഡ് ആണോ? മലയാളം ടൈപ്പിങ് ഇനി എളുപ്പം

നിഖില്‍ നാരായണന്‍Updated: Monday Jul 7, 2014

നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം ടൈപ്പ് ചെയ്യാറുണ്ടെങ്കില്‍ വരമൊഴിയെക്കുറിച്ചും മള്‍ട്ടിലിംഗ് കീബോര്‍ഡിനെക്കുറിച്ചും കേട്ടിരിക്കും. ഇതാ പുതിയ ഒരു മലയാളം ടൈപ്പിങ് അപ്ലിക്കേഷന്‍ (ആപ്) കൂടി- സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങിന്റെ ഇന്‍ഡിക്. ഇപ്പോള്‍ ജെല്ലിബീന്‍, കിറ്റ്കാറ്റ് എന്നീ ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ ആപ്, ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോഗിക്കാനും വളരെ എളുപ്പമാണ്. ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കും തിരിച്ചും മാറാന്‍ ഒരൊറ്റ "തൊടല്‍" മതി.

1. j.mp/indicmal എന്ന വിലാസത്തില്‍ ചെല്ലുക. ആപ് ഡൗണ്‍ലോഡ് ചെയ്യുക. അതിന്റെ ഇന്‍സ്റ്റലേഷനില്‍ പറയുംപോലെ ചെയ്യുക.

2. ഫോണിന്റെ Language & SettingsÂ- Indic Keyboard എന്നതിനു നേരെ "ശരി" ഇടുക. എന്നിട്ട് അതിന്റെ തൊട്ടടുത്തുള്ള സെറ്റിങ്സ് ഐക്കണില്‍ ക്ലിക്കുക. അപ്പോള്‍ ഈ കീബോര്‍ഡിന്റെ സെറ്റിങ്സില്‍ എത്തും. അവിടെ Input Languagesല്‍ ക്ലിക്കുക.

3. ഇതില്‍ മലയാളം, മലയാളം lnscript, മലയാളം ലിപ്യന്ത്രണം എന്നിവയിലൊന്ന് തെരഞ്ഞെടുക്കുക. അവസാനം സൂചിപ്പിച്ചതാണ് മംഗ്ലീഷ് കീ ബോര്‍ഡ്. ഉദാഹരണത്തിന് VeeT എന്ന് ടൈപ്പ് ചെയ്താല്‍ വീട് എന്നാകുന്ന തരം കീബോര്‍ഡ്.

4. ഇനി നിങ്ങള്‍ നിങ്ങളുടെ വാട്ട്സാപ്പോ അല്ല ഇ-മെയിലോ തുറക്കുക. എന്നിട്ട് കീ ബോര്‍ഡിന്റെ സ്പേസ് ബാറില്‍ നല്ലവണ്ണം അമര്‍ത്തുക. അതില്‍ കണിക്കുന്നവയില്‍നിന്ന് മലയാളം- ലിപ്യന്ത്രണം ആണ് നിങ്ങള്‍ നേരത്തെ തെരഞ്ഞെടുത്തതെങ്കില്‍ അത് ഇവിടെയും തെരഞ്ഞെടുക്കുക. അല്ല ഇനി മലയാളം കീബോര്‍ഡുകളിലൊന്നാണ് നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ മൂന്നില്‍ അത് തെരഞ്ഞെടുക്കുക. നാലിലും. പേടിക്കേണ്ട. ഇതൊക്കെ സ്ഥിരം ചെയ്യേണ്ട അവസ്ഥയൊന്നും ഇല്ല.

മേല്‍പ്പറഞ്ഞ നാലു കാര്യങ്ങളും ഒരിക്കല്‍ മാത്രം ചെയ്യേണ്ടതാണ്. ഇനി മലയാളം ടൈപ്പിങ് എത്ര എളുപ്പം. എന്താ ഇടയ്ക്ക് ഇംഗ്ലീഷിലേക്ക് മാറണോ? സ്പേസ് ബാറിന് അടുത്തുള്ള ഗോളത്തില്‍ (ഭൂമിയുടെ ചിത്രം) തേടുക. തിരിച്ച് മലയാളത്തിലേക്കു വരാന്‍ അത് ഒന്നുകൂടി ചെയ്യുക. മലയാളമടക്കം 15 ഭാഷകളില്‍ ടൈപ്പ്ചെയ്യാന്‍ ഇന്‍ഡിക്വഴി സാധിക്കും.

nikhilnarayanan@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top