21 November Thursday

പ്ലേറ്റോ ചലനചിത്രത്തിന്‌ ആദരമായി ​ഗൂ​ഗിള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

ലോകത്ത്‌  ആദ്യ ചലനചിത്രം നിർമിച്ച ജോസഫ് ഫെര്‍ഡിനാന്‍ഡ് പ്ലേറ്റോയ്‌ക്ക്‌ ഗൂഗിൾ ആദരം. 218ാം ജന്മദിനത്തില്‍  ഡൂഡിലുമായി ഗൂ​ഗിളെത്തി.  ബെൽജിയൻ ഭൗതികശാസ്ത്രജ്ഞനായിരുന്ന അദ്ദേഹത്തിന്റെ കണ്ടുപിടിത്തമായിരുന്ന ഫെനാക്കിസ്റ്റിക്സ്‌സ്‌കോപ്പിനെ സൂചിപ്പിക്കുന്ന ചിത്രമാണ് ഡൂഡില്‍.

സിനിമാവ്യവസായത്തില്‍ വലിയ പങ്ക്‌ വഹിച്ച കണ്ടുപിടിത്തമായിരുന്നു ഇത്. രണ്ട് ഡിസ്കുള്‍ ഉപയോ​ഗിച്ച് നിശ്ചലചിത്രങ്ങളെ ചലന ചിത്രങ്ങളായി കാഴ്ചക്കാരന് തോന്നിപ്പിക്കുന്നതാണ് ഫെനാക്കിസ്റ്റിക്സ്‌സ്‌കോപ്പിന്റെ പ്രവര്‍ത്തനം. 1832ലെ ഫെര്‍ഡിനാന്‍ഡ്‌  പ്ലേറ്റോയുടെ കണ്ടെത്തൽ ചലച്ചിത്രത്തിനും ചലച്ചിത്ര വ്യവസായത്തിനും വഴിയൊരുക്കിയ ആദ്യ രൂപങ്ങളിലൊന്നാണ്. ഡൂഡില്‍,ജോസഫ് ഫെര്‍ഡിനാന്‍ഡ് പ്ലേറ്റോ

പ്ലേറ്റോയുടെ  കാഴ്ചയുടെ വീക്ഷണവും അതില്‍ നടത്തിയ ​ഗവേഷണവുമാണ്  ഫിനാക്കിസ്റ്റിസ്കോപ്പ് സാധ്യമാക്കിയത്.  അതാണ്  ചലിക്കുന്ന ഒരു ചിത്രമെന്ന മിഥ്യ സൃഷ്ടിക്കുകയും സിനിമയുടെ ജനനത്തിലേക്ക് നയിച്ചതുമെന്ന കുറിപ്പോടെയാണ് ​ഗൂ​ഗിള്‍ ഡൂഡില്‍ പങ്കുവച്ചത്. 1883 ലായിരുന്നു ഫെർഡിനാൻഡിന്റെ മരണം.


പ്രധാന വാർത്തകൾ
 Top