16 October Wednesday

ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോണുമായി വാവെയ് ടെക്

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

ഡൽഹി > മൂന്നായി മടക്കിക്കൂട്ടി കീശയില്‍ വെക്കാവുന്ന ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളുമായെത്തുകയാണ് വാവെ‌യ്‌ ടെക്. സെപ്റ്റംബര്‍ 10ന് നടക്കുന്ന വാവെയ് ഇവന്‍റില്‍ ഈ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലിന്‍റെ അവതരണമുണ്ടാകും. രണ്ട് തവണ മടക്കാനാവുന്ന തരത്തില്‍ മൂന്ന് സ്ക്രീനുകളാണ് ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളിനുണ്ടാവുക. ഫോണിന്‍റെ കനത്തില്‍ മുന്‍ ഫോള്‍ഡബിളുകളില്‍ നിന്ന് വ്യത്യാസം പ്രതീക്ഷിക്കാം.

ചൈനീസ് സാമൂഹ്യമാധ്യമമായ വൈബോ വഴിയാണ് സെപ്റ്റംബര്‍ 10ന് ഇവന്‍റ് നടക്കുന്ന വിവരം വാവെയ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് പരിപാടി തുടങ്ങും. വാവെയ്‌യുടെ ഏറ്റവും നൂതനമായ ഉല്‍പന്നം വരുന്നു എന്നാണ് പരിപാടിക്ക് മുന്നോടിയായി കമ്പനിയുടെ പ്രഖ്യാപനം. എന്നാല്‍ ഏത് മോഡല്‍ സ്‌മാര്‍ട്ട്‌ഫോണാണ് അവതരിപ്പിക്കാന്‍ പോകുന്നത് എന്ന് വാവെയ്‌ വ്യക്തമാക്കിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top