07 December Saturday

വാവെയ്‌ ഹാർമണി: സ്വന്തം ഓപ്പറേറ്റിങ്‌ സിസ്റ്റം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019


ആൻഡ്രോയിഡിനോടുള്ള മത്സരം കടുപ്പിച്ച്‌ വാവെയ്‌ സ്വന്തം ഓപ്പറേറ്റിങ്‌ സിസ്റ്റമായ ഹാർമണി പുറത്തിറക്കി. മൊബൈൽ ഫോൺ, ടാബ്‌ലറ്റ്‌, ടെലിവിഷൻ, ധരിക്കാൻ കഴിയുന്ന ഉപകരണങ്ങൾ എന്നിവയിലും ഒഎസ്‌ ഉപയോഗിക്കാം. ആൻഡ്രോയിഡ്‌, ആപ്പിൾ ഒഎസ്‌ എന്നിവയിൽനിന്നൊക്കെ വ്യത്യസ്തമായിരിക്കും വാവെയുടെ ഓപ്പറേറ്റിങ്‌ സിസ്റ്റം. ഈ വർഷം അവസാനത്തോടെ വാവെയ്‌ സ്മാർട്ട്‌ സ്‌ക്രീനുകളിൽ ഇത്‌ പ്രവർത്തനസജ്ജമാകും.

2012 മുതൽ വാവെയ്‌ സ്വന്തമായി ഒഎസ് നിർമിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. യുഎസ്-‐ചൈന വ്യാപാര സംഘർഷങ്ങൾക്കിടയിൽ ആൻഡ്രോയിഡ് സിസ്റ്റങ്ങളിലേക്കുള്ള ആക്സസ് നഷ്ടപ്പെടുമെന്ന ഭീഷണി നിലനിൽക്കെയാണ്‌ വാവെയ്‌ സ്വന്തം ഓപ്പറേറ്റിങ്‌ സിസ്റ്റം പുറത്തിറക്കിയത്‌. ഭാവിയിൽ വാവെയ്‌ ഫോണുകളിലും ലാപ്ടോപ്പുകളിലും മൈക്രോ എസ്‌ഡി, എസ്‌ഡി കാർഡുകൾ ഉപയോഗിക്കാൻ സാധിക്കില്ലെന്നും വിവരമുണ്ട്‌. ഗൂഗിൾ, ആൻഡ്രോയിഡ്‌ സേവനങ്ങളിൽനിന്ന്‌ ട്രംപ്‌ വാവെയ്ക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയതിനു പിന്നാലെയാണ്‌ പുതിയ ഒഎസുമായി കമ്പനിയെത്തിയത്‌.


പ്രധാന വാർത്തകൾ
 Top