22 October Tuesday

ആന്‍ഡ്രോയ്ഡുണ്ട‌് കൂടെ: വാവെയ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

 

നിലവിലുള്ള വാവെയ‌് ഉപയോക്താക്കൾ ആശങ്കപ്പെടേണ്ടെന്നും സ‌്മാർട്ട‌്ഫോണില്‍ ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ‌് ലഭിക്കുമെന്നും ഉറപ്പ‌ുനൽകി വാവെയ്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ക്യുവിന്റെ പരീക്ഷണം വാവെയ‌് മൊബൈലുകളില്‍ തുടങ്ങിക്കഴിഞ്ഞു. പതിനേഴ് മോഡലില്‍ ക്യു ആദ്യഘട്ടത്തില്‍ത്തന്നെ ലഭിക്കും. തുടര്‍ന്നുള്ള അപ്‌ഡേഷനുകളും നല്‍കുമെന്ന‌് വാവെയ് അറിയിച്ചു. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് അപ്‌ഡേഷന്‍ ലഭിക്കില്ല എന്ന വ്യാജപ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പ്രതികരണം.

അമേരിക്കയുടെ ഏതുതരത്തിലുള്ള വിലക്കിനെയും കമ്പനി അതിജീവിക്കുമെന്നും ഉപയോക്താക്കളുടെ സന്തോഷമാണ‌് തങ്ങൾക്ക‌് വലുതെന്നും വാവെയ് ട്വീറ്റിലൂടെ പറഞ്ഞു. നിലവില്‍ തങ്ങൾക്ക‌ു മാത്രമായുള്ള പുതിയ ഒഎസിന്റെ പണിപ്പുരയിലാണ‌് വാവെയ‌്. എന്നാല്‍, സ്മാര്‍ട്ട്ഫോണിലും ലാപ്‌ടോപിലും ഒഎസ് ഉപയോഗിക്കാനുള്ള അനുവാദം ഗൂഗിളും മൈക്രോസോഫ്റ്റും നല്‍കിയാല്‍ അവ ഉപയോഗിച്ചുകൊണ്ടുതന്നെ വിപണിയില്‍ തുടരാനാണ് താൽപ്പര്യമെന്നും വാവെയ് വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top