Deshabhimani

ഹോണർ മാജിക് 6 പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 04:44 PM | 0 min read

ഡൽഹി > ഹോണർ മാജിക് 6 പ്രോ 5ജി ഇന്ത്യയിൽ വിൽപ്പന തുടങ്ങി. പുറകിലെ മൂന്ന് ക്യാമറകളാണ് മാജിക് 6പ്രോ 5ജിയെ വ്യത്യസ്തമാക്കുന്നത്. 180 മെ​ഗാപിക്സലുള്ള ക്യാമറകളിൽ പെരിസ്കോപ് സെൽസറും ഘടിപ്പിച്ചിട്ടുണ്ട്. 50മെ​ഗാപിക്സലാണ് മുന്നിലെ സെൽഫി ക്യാമറയ്ക്കുള്ളത്. IP68 റേറ്റഡ് ബിൽഡായതിനാൽ പൊടിയിലും വെള്ളത്തിലും അടക്കം സ്നാപ്പുകളും വീഡിയോയും എടുക്കാം. വയർലെസ് ചാർജിം​ഗിനും കഴിയുന്ന ഫോണിന് ബാറ്ററി ലൈഫ് കൂടുതലാണെന്നാണ് നിർമാതക്കൾ പറയുന്നു.

12GB മുതൽ 512GB വരെ സ്റ്റോറേജ് കപ്പാസിറ്റിയും ഫോണിന് ഉണ്ട്. 89,999 രൂപയാണ് ഹോണർ മാജിക് 6 പ്രോ 5ജിയുടെ ഇന്ത്യയിലെ വില.
ആ​ഗസ്റ്റ് 15 മുതൽ EMI ഓപ്ഷനോടെ ആമസോണിൽ ലഭിക്കും. 7,500രൂപ വച്ച്  12 മാസത്തിൽ അടച്ചു തീർക്കാനും ഓൺലെൻ പർച്ചേഴ്സിം​ഗിൽ സൗകര്യമുണ്ട്. മാജിക് 6 പ്രോ 5ജി കറുപ്പ് നിറത്തിലടക്കം അഞ്ച് പേസ്റ്റൽ നിറങ്ങളിലും വിപണിയിൽ നിന്നും സ്വന്തമാക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home