20 April Tuesday

ബൈ.. ബൈ ഗൂഗിൾ പ്ലസ‌്

വെബ് ഡെസ്‌ക്‌Updated: Saturday Feb 2, 2019

ഗൂഗിൾ പ്ലസ‌് ഏപ്രിൽ രണ്ടോടുകൂടി പ്രവർത്തനം അവസാനിപ്പിക്കുന്നു.  അക്കൗണ്ടിൽ നൽകിയിരുന്ന ചിത്രങ്ങളും വീഡിയോകളും‌ പോസ്റ്റുകളും ഈ തീയതിക്കുശേഷം ലഭ്യമാകില്ല. ഫെബ്രുവരി 4 മുതൽ പുതിയ അക്കൗണ്ടോ പേജുകളോ മുതലായവ ഉണ്ടാക്കാനും സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷം ഒക‌്ടോബറിലാണ‌് ഗൂഗിൾ പ്ലസ‌് നിലനിർത്തിക്കൊണ്ടു പോകാൻ പ്രയാസമാണെന്നുകാണിച്ച‌് ഗൂഗിൾ എൻജിനിയർമാർ സേവനം നിർത്തുന്നതായി പ്രഖ്യാപിച്ചത‌്. അഞ്ചു കോടിയിലധികം ഉപയോക്താക്കളുള്ള ഗൂഗിൾ പ്ലസ‌ിൽ ഇതുകൂടാതെ പരിഹരിക്കാൻ കഴിയാത്ത തകരാറും കണ്ടെത്തിയിരുന്നു. ഇതിനാൽ ആഗസ്റ്റിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ച ഗൂഗിൾ പ്ലസ‌് ഏപ്രിലിൽത്തന്നെ അടച്ചുപൂട്ടാൻ തീരുമാനിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക‌് മുൻഗണന കൊടുക്കുന്നതുകൊണ്ടാണ‌് സേവനം അവസാനിപ്പിക്കുന്നതെന്ന‌് ഗൂഗിൾ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top