27 March Monday

ഹിസ‌്റ്ററി മറക്കാം; ഗൂഗിൾ തനിയെ ഡിലീറ്റാക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

നമ്മൾ ‌എവിടെയൊക്കെ സഞ്ചരിക്കുന്നെന്നും ഇന്റർനെറ്റിൽ എന്തൊക്കെ ചെയ്യുന്നെന്നും ഗൂഗിളിനറിയാം. ലൊക്കേഷൻ ഹിസ‌്റ്ററിയിലും ആക്റ്റിവിറ്റി ഡാറ്റയിലും സൂക്ഷിക്കുന്ന ഈ വിവരങ്ങൾ ഓട്ടോമാറ്റിക‌് ആയി എപ്പോൾ ഡിലീറ്റ‌് ചെയ്യാമെന്ന‌് തീരുമാനിക്കാനുള്ള അവസരം ഉപയോക്താക്കൾക്ക‌് നൽകാനാണ‌് ഗൂഗിളിന്റെ പുതിയ തീരുമാനം.

സെറ്റിങ‌്സിൽ ഹിസ‌്റ്ററിയിൽ പോയി ഡിലീറ്റ‌് ഹിസ‌്റ്ററി കൊടുക്കേണ്ടതിനെപ്പറ്റി ഇനി ചിന്തിക്കേണ്ടതേയില്ല. ഇതിനായുള്ള ഓട്ടോ ഡിലീറ്റ‌് ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകും. ഒരിക്കൽ വിവരങ്ങൾ സൂക്ഷിക്കാനുള്ള സമയപരിധി ഗൂഗിൾ അക്കൗണ്ടിൽ നൽകിയാൽ പിന്നീട‌് കൃത്യമായ ഇടവേളയിൽ ഗൂഗിൾതന്നെ ലെക്കേഷൻ ഹിസ‌്റ്ററിയും ആക‌്റ്റിവിറ്റി ഡാറ്റയും ഡിലീറ്റ‌് ചെയ്യും. ഗൂഗിൾ അക്കൗണ്ടിലെ മൈ ആക‌്റ്റിവിറ്റി സെക‌്ഷനിൽ സമയപരിധി നൽകാനാകും. പിന്നീട‌് ഗൂഗിൾ മാപ്പിലെ ലൊക്കേഷൻ ഹിസ‌്റ്ററിയും വെബ‌്സൈറ്റുകളുടെയും ഗൂഗിളുമായി ബന്ധപ്പെട്ട ആപ്പുകളുടെയും ആക‌്റ്റിവിറ്റി ഡാറ്റയും സ്വയം ഡിലീറ്റാകും. മൂന്നുമാസംമുതൽ 18 മാസംവരെ ഡിലീറ്റ‌് ചെയ്യാനുള്ള സമയപരിധി നൽകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top